-
എഴുത്തുകാരനും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ എന്‍.എ നസീറിന്റെ ഏറ്റവും പുതിയ പുസ്തകം മലമുഴക്കി സിനിമ താരവും എഴുത്തുകാരനുമായ ജോയ് മാത്യു പ്രകാശനം ചെയ്തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാതൃഭൂമി ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു പ്രകാശനം.
കേരളത്തിലെ കാടുകളുടെ അംബാസിഡറാണ് എന്‍.എ നസീര്‍ എന്ന് പുസ്തകം പ്രകാശനം നിര്‍വഹിക്കവെ ജോയ് മാത്യു അഭിപ്രായപ്പെട്ടു. കേരളത്തിലെ കാടുകളെ കുറിച്ചും മൃഗങ്ങളെ കുറിച്ചും അതിലെ വൈവിധ്യങ്ങളെ കുറിച്ചുമെല്ലാം ഇത്ര മനോഹരമായി നിരീക്ഷിക്കുകയും അത് ഹൃദയത്തിന്റെ ഭാഷയില്‍ പകര്‍ത്തിവെക്കുകയും ചെയ്യുന്ന ഒരു ധ്യാന ഗുരുവാണ് നസീര്‍.
കാടിനെ സാഹസികമായി കീഴടക്കുന്നതിന് പകരം കാടിനെ സ്‌നേഹിക്കുകയും തന്റെ ധ്യാനത്തില്‍ ഉള്‍പ്പെടുത്തുന്ന വിധം നമുക്ക് കാട്ടിത്തരികയും ചെയ്യുന്ന പുസ്തകമാണ് മലമുഴക്കി. ഓരോ അധ്യായങ്ങള്‍ വായിക്കുമ്പോഴും നമുക്ക് കാട്ടിലേക്ക് പോകാന്‍ തോന്നും. അദ്ദേഹം കാണുന്ന കാഴ്ച അതേപടി ഒരു ചലച്ചിത്രത്തിലെന്നപോലെ നമുക്ക് അനുഭവിച്ച് അറിയാനാകുന്ന എഴുത്തിന്റെ മാന്ത്രിക വിശുദ്ധി ഈ പുസ്തകത്തിനുണ്ട്. പുതിയ തലമുറ നിര്‍ബന്ധമായിട്ടും വായിച്ചിരിക്കേണ്ട പുസ്തകമാണിതെന്നും ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു.
ചിത്രങ്ങളിലൂടെയും വാക്കുകളിലൂടെയും പരിസ്ഥിതിസംരക്ഷണത്തിനു നല്കിയ സംഭാവനകള്‍ മാനിച്ച് 2013 ലെ കെ.ആര്‍. ദേവാനന്ദ് സ്മാരക പുരസ്‌കാരം, വന്യജീവിഫോട്ടോഗ്രാഫിയും പരിസ്ഥിതിസംരക്ഷണവും ജനങ്ങളിലേക്ക് എത്തിച്ചതിന് 2011-ല്‍ ഓള്‍ കേരള ഫോട്ടോഗ്രാഫി അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ 'എക്‌സലന്‍സി ഇന്‍ ഫോട്ടോഗ്രാഫി' അവാര്‍ഡും ലഭിച്ചിട്ടുണ്ട്. മലമുഴക്കി ചൊവ്വാഴ്ച മുതല്‍ മാതൃഭൂമി ബുക്‌സ് ഷോറൂമുകളില്‍ ലഭ്യമാകും.
Contenet Highlights: NA Naseer New Book release by Joy Mathew
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..