ഗുരുവായൂര്‍: സംഗീതജ്ഞ എം.എസ്. സുബ്ബുലക്ഷ്മിയുടെയും ഭര്‍ത്താവ് ത്യാഗരാജന് സദാശിവത്തിന്റെയും ജീവിതത്തെപ്പറ്റി കവി ബി.കെ. ഹരിനാരായണന് രചിച്ച 'ശിവം ശുഭം- ദി ബയോഗ്രഫി ഓഫ് എ കപ്പിള്‍' എന്ന പുസ്തകം പുറത്തിറങ്ങി. സുബ്ബുലക്ഷ്മിയുടെ 109-ാം ജന്മദിനമായ ചൊവ്വാഴ്ച വൈകീട്ട് ഗുരുവായൂരില്‍വെച്ചാണ് പ്രകാശനച്ചടങ്ങ് നടന്നത്.
ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് വി.കെ. വിജയന്, ഡോ. ശ്രീവത്സന്‍ ജെ. മേനോന്, ബിജിബാല്‍, ഷിബു ചക്രവര്‍ത്തി, സിത്താര കൃഷ്ണകുമാര്‍, സന്നിധാനന്ദന്, സുബ്ബുലക്ഷ്മിയുടെ ചെറുമകന് വി. ശ്രീനിവാസന് എന്നിവര്‍ പ്രസംഗിച്ചു. സുബ്ബുലക്ഷ്മിയുടെ കുട്ടിക്കാലംമുതലുള്ള സംഗീതജീവിതയാത്രകള് പ്രതിപാദിക്കുന്ന ഇംഗ്ലീഷ് പുസ്തകമാണിത്.
പ്രകാശനത്തിനുശേഷം സുബ്ബുലക്ഷ്മിയുടെ ചെറുമക്കളായ എസ്. ഐശ്വര്യയും എസ്. സൗന്ദര്യയും ചേര്‍ന്ന് കച്ചേരി അവതരിപ്പിച്ചു.
Content Highlights: Book cover release of 'Sivam subham' By BK Hari narayanan
Published: 17 Sept 2025, 12:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented