
കോഴിക്കോട്: മാതൃഭൂമി ആഴ്ചപ്പതിപ്പ് ഈ വര്‍ഷം നടത്തിയ വിഷുപ്പതിപ്പ് സാഹിത്യമത്സരത്തിലെ വിജയികള്‍ക്കുള്ള പുരസ്‌കാരദാനം കോഴിക്കോട്ട് നടന്നു. കെ.പി. കേശവമേനോന്‍ ഹാളില്‍
നടന്ന ചടങ്ങില്‍ കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് സമ്മാനവിതരണം നിര്‍വഹിച്ചു. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി.ശ്രേയാംസ്‌കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
കഥാവിഭാഗത്തില്‍ ജബീന്‍ മടത്തിലും കവിതാവിഭാഗത്തില്‍ റഹീമ വാളാടും ജേതാക്കളായി. തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ ഗവേഷണവിദ്യാര്‍ഥിയായ ജബീന്‍ മടത്തില്‍ രചിച്ച 'അക്കല്‍ബാരി' എന്ന കഥയാണ് ഒന്നാം സമ്മാനം നേടിയത്.
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ഗവേഷണവിദ്യാര്‍ഥിയായ റഹീമ വാളാടിന്റെ 'നാലഞ്ച് ബായക്കാ പാഠങ്ങള്‍' എന്ന കവിതയ്ക്കാണ് പുരസ്‌കാരം. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഒന്നാം സമ്മാനം.
കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷണവിദ്യാര്‍ഥി ഡി. ശ്രീശാന്ത്, യൂണിവേഴ്സിറ്റി കോളേജ് രണ്ടാം വര്‍ഷം ബിരുദവിദ്യാര്‍ഥി അശ്വതി. ടി. വിജയകുമാര്‍ എന്നിവര്‍ കഥാവിഭാഗത്തില്‍ രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടി. കവിതയില്‍ ഹുസൈന്‍ താമരക്കുളം (ന്യൂഡല്‍ഹി ജാമിഅ: ഹംദര്‍ദ്), പ്രബിത പ്രകാശ് (പാവറട്ടി സെന്റ് ജോസഫ്സ് ട്രെയിനിങ് കോളേജ്) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. രണ്ടാം സ്ഥാനക്കാര്‍ക്ക് 15,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 10,000 രൂപയുമാണ് സമ്മാനം.
വിജയികള്‍ക്ക് 2025 ഫെബ്രുവരി ആറ് മുതല്‍ ഒമ്പത് വരെയുളള ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ പങ്കെടുക്കാനുള്ള പ്രവേശനപാസുകള്‍ മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍ സമ്മാനിച്ചു.
മാതൃഭൂമി വിഷു പതിപ്പ് പുരസ്‌കാരം വളരെ പ്രധാനപ്പെട്ട ഒന്നാണെന്നും താനും വിഷു പതിപ്പ് മത്സരത്തില്‍ പങ്കെടുത്തിരുന്നു എന്നാല്‍ പുരസ്‌കാരം കിട്ടിയിരുന്നില്ലെന്നും പുരസ്‌കാര സമര്‍പ്പണ ശേഷം റഫീഖ് അഹമ്മദ് പറഞ്ഞു. അവാര്‍ഡ് കിട്ടിയാലും എഴുത്ത് തുടരാന്‍ ഒരു പരിശ്രമം വേണമെന്നും കഥ കവിത എന്നിവയോട് ഉദാസീനമായ ഒരു കാഴ്ച പാട് വന്നു കഴിഞ്ഞു. അത് മാറണമെന്നും അദ്ദേഹം പറഞ്ഞു.
മാതൃഭുമി ആഴ്ചപ്പതിപ്പ് എഡിറ്റര്‍ സുഭാഷ് ചന്ദ്രന്‍ പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി.കെ.സി. സുബി നന്ദി പറഞ്ഞു
Content Highlights: Winners of Mathrubhumi`s Vishu edition literary contest announced.
Published: 16 Dec 2024, 09:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented