ന്യൂഡല്‍ഹി: പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭന്‍ എഴുതി മാതൃഭൂമി ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച 'ഗസ്സയിലെ കുട്ടികള്‍' എന്ന ചെറുകഥ പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രചാരണപരിപാടിക്ക് ഉപയോഗിക്കാന്‍ സിപിഎം.

To advertise here,

കഴിഞ്ഞദിവസം സമാപിച്ച സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി യോഗമാണ് പലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രചാരണപരിപാടി രാജ്യത്തുടനീളം വിപുലമായി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.

കലാകാരരെയും എഴുത്തുകാരെയും ഉള്‍പ്പെടെ അണിനിരത്തിയാവും പരിപാടികള്‍. ഇതിന്റെ ഭാഗമായാണ് കഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി ഉപയോഗിക്കാനാലോചിക്കുന്നതെന്ന് സിപിഎം ജനറല്‍സെക്രട്ടറി എം.എ. ബേബി പത്രസമ്മേളനത്തില്‍ പറഞ്ഞു.

മലയാള ചെറുകഥയുടെ കുലപതിയായ 97 വയസ്സുള്ള ടി. പത്മനാഭന്‍ എഴുതിയ മനോഹരമായ കഥയാണ് 'ഗസ്സയിലെ കുട്ടികള്‍' എന്ന് ബേബി പറഞ്ഞു. അനുവാദത്തിനായി അദ്ദേഹത്തോട് സംസാരിച്ചതായും ബേബി പറഞ്ഞു.