രാമചന്ദ്ര നോവല്‍ പരമ്പരയിലെ നാലാം പുസ്തകവുമായി അമീഷ് ത്രിപാഠിയെത്തുന്നു. പേര് 'വാര്‍ ഓഫ് ലങ്ക' (ലങ്കായുദ്ധം). പുസ്തകം ഇറങ്ങുന്ന തീയതി ഉടന്‍ അറിയിക്കുമെന്ന് പ്രസാധകരായ ഹാര്‍പ്പര്‍ കോളിന്‍സ് പറഞ്ഞു.

To advertise here,

രാമന്റെ കഥ പറയുന്ന 'സയന്‍ ഓഫ് ഇക്ഷാകു' (ഇക്ഷാകുവംശത്തിന്റെ യുവരാജാവ്), സീതയുടെ കഥപറയുന്ന 'വോറിയര്‍ ഓഫ് മിഥില' (മിഥിലയിലെ വീരനായിക), രാവണന്റെ ജീവിതം വിവരിക്കുന്ന 'എനിമി ഓഫ് ആര്യാവര്‍ത്ത' (ആര്യാവര്‍ത്തത്തിന്റെ ശത്രു) എന്നിവയാണ് രാമചന്ദ്ര പരമ്പരയിലെ ആദ്യ മൂന്നു നോവലുകള്‍. 

12 വര്‍ഷം മുമ്പ് 'ഇമ്മോര്‍ട്ടല്‍സ് ഓഫ് മെലൂഹ' (മെലൂഹയിലെ ചിരഞ്ജീവികള്‍) എന്ന നോവലുമായാണ് അമീഷ് സാഹിത്യലോകത്തേക്കെത്തിയത്. ഐ.ഐ.എം. കല്‍ക്കട്ടയിലെ പൂര്‍വവിദ്യാര്‍ഥിയായ അമീഷ് ബാങ്കിങ് മേഖലയിലെ ജോലി ഉപേക്ഷിച്ചാണ് എഴുത്തിന്റെ വഴി സ്വീകരിച്ചത്.

അമീഷ് ത്രിപാഠിയുടെ പുസ്തകങ്ങള്‍ വാങ്ങാം