
ഫ്രഞ്ച് എംബസിയിലെ നാല് പതിറ്റാണ്ടുകളുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്ന എം. മുകുന്ദന്റെ ആത്മകഥ 'എന്റെ എംബസിക്കാലം' പ്രകാശനം ചെയ്തു. കോഴിക്കോട് നടന്ന ചടങ്ങില്‍ ബിഷപ്പ് ഡോ.വര്‍ഗീസ് ചക്കാലക്കലില്‍ നിന്നും എഴുത്തുകാരായ ബെന്യാമിനും സുഭാഷ് ചന്ദ്രനും ചേര്‍ന്ന് പുസ്തകം ഏറ്റുവാങ്ങി.
ഹൃദയത്തില്‍ അഗ്‌നിയും കാലില്‍ ചിറകുമുള്ള സാഹിത്യകാരനും നല്ല മനുഷ്യനുമാണ് മുകുന്ദനെന്ന് വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു. നോവുന്നവരുടെ പുസ്തകമാണ് നോവല്‍ എന്നാണ് പറയുന്നത്. അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളിലും നോവുന്നവരുടേയും സഹിക്കുന്നവരുടേയും കഥകള്‍ ഉണ്ട്. അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളും പോസ്റ്റീവ് എനര്‍ജി തരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുസ്തകം ഏറ്റുവാങ്ങിയപ്പോള്‍ ഗുരുത്വം എന്ന വാക്ക് എന്റെയെന്ന പോലെ ബെന്യാമിന്റേയും ഹൃദയത്തിലേക്ക് പ്രവഹിച്ചിട്ടുണ്ടാവും എന്ന് കരുതുന്നുവെന്ന് സുഭാഷ് ചന്ദ്രന്‍. എഴുതുന്ന ഓരോ പുസ്തകവും മുമ്പത്തേതിനേക്കാള്‍ മികച്ചതാക്കാന്‍ സിദ്ധിയുള്ള എഴുത്തുകാരനാണ് എം. മുകുന്ദനെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയുടേയും എംബസിയുടേയും ഡല്‍ഹിയില്‍ ജീവിക്കേണ്ടി വരുന്ന ഉദ്യോഗസ്ഥരുടേയും ആത്മകഥയാണ് മുകുന്ദന്റെ പുസ്തകമെന്ന് ബെന്യാമിന്‍ പറഞ്ഞു. ഏറെക്കാലത്തിന് ശേഷം ഒറ്റയിരുപ്പിന് വായിച്ചു തീര്‍ത്ത പുസ്തകമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു .
ഞാന്‍ ദൈവത്തിന്‍െ കയ്യിലെ ഒരു പെന്‍സിലാണ്. ഈ പെന്‍സിലിന്റെ മുന ഒടിയുന്നത്‌വരെ എഴുതാമെന്നും എം മുകുന്ദന്‍ പറഞ്ഞു. 38 വര്‍ഷത്തെ എംബസി ജീവിതമാണ് പുസ്തകം. എഴുതിയാലും എഴുതിയാലും തീരാത്തത്രകാര്യങ്ങള്‍ ഈ ലോകത്ത് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എംബസിക്കാലം വായനക്കാരിലേക്ക് എത്തുന്നതിന് മാതൃഭൂമി പത്രം വലിയ പങ്ക് വെച്ചിട്ടുണ്ടെന്നും മുകുന്ദന്‍ പറഞ്ഞു.
ഡല്‍ഹിയെക്കുറിച്ച് വായനക്കാര്‍ക്ക് പുതിയ അറിവും കാഴ്ചപ്പാടും സമ്മാനിക്കുന്നതാണ് മുകുന്ദന്റെ പുസ്തകം . ഒരു രചന വായിക്കുമ്പോള്‍ ആ ലോകത്തേക്ക് എത്തിക്കുക എളുപ്പമല്ല എന്നാല്‍ മുകുന്ദന് അത് സാധിച്ചുവെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മാതൃഭൂമി മാനേജിംങ് ഡയറക്ടര്‍ എം.വി ശ്രേയാംസ് കുമാര്‍ പറഞ്ഞു. എംബസിക്കാലത്തിന് മുമ്പും ശേഷവും ഉള്ള അനുഭവങ്ങള്‍ കൂടി മുകുന്ദന്‍ എഴുതണം. പ്രസിദ്ധീകരിക്കാന്‍ മാതൃഭൂമി തയ്യാറണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
എഴുത്തുകാരായ ഷീജാ വക്കം, ലിജീഷ് കുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
Content Highlights: ente embassykkalam--M. Mukundans m mukundan autobiography
Published: 22 Nov 2024, 07:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented