യുവ എഴുത്തുകാരന്‍ അജിജേഷ് പച്ചാട്ടിന്റെ ഏറ്റവും പുതിയ നോവല്‍ അതിരഴിസൂത്രത്തിന്റെ ട്രൈലര്‍ വീഡിയോ പുറത്തിറങ്ങി. മാതൃഭൂമി ബുക്‌സ് ആണ് പുസ്തകം വായനക്കാരിലേക്ക് എത്തിക്കുന്നത്. 

ദൈവക്കളി, കിസേബി, ഓരാണ്‍കുട്ടി വാങ്ങിയ ആര്‍ത്തവപ്പൂമെത്ത, ഏഴാം പതിപ്പിന്റെ ആദ്യ പ്രതി എന്നീ പുസ്തകങ്ങളുടെ രചയിതാവായ അജിജേഷ് പച്ചാട്ട് മലപ്പുറം പള്ളിക്കല്‍ സ്വദേശിയാണ്. കേരള സാഹിത്യ അക്കാദമി ഗീത ഹിരണ്യന്‍ എന്‍ഡോവ്‌മെന്റ്, അങ്കണം ടി.വി കൊച്ചുബാവ പുര്‌സകാരം, കേളി ചെറുകഥ പുരസ്‌കാരം, പി.എന്‍ പണിക്കര്‍ കഥപുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

പുസ്തകം ഉടന്‍ തന്നെ മാതൃഭൂമി ബുക്‌സ് വെബ്‌സൈറ്റിലും, ഷോറൂമുകളിലും ലഭ്യമാകും.

Content Highlights: Ajijesh Pachat New novel, Malayalam novel trailer