കൊച്ചി: അഭിഭാഷകനും നിയമ വിദഗ്ധനുമായ കാളീശ്വരം രാജിന്റെ ആത്മകഥയായ ഓര്‍മ്മയിലെ ഋതുഭേദങ്ങള്‍ ചൊവ്വാഴ്ച പ്രകാശനം ചെയ്യും. വൈകുന്നേരം 5.30-ന് കലൂര്‍-കടവന്ത്ര റോഡിലെ മാതൃഭൂമി ബുക്‌സിലാണ് പ്രകാശന ചടങ്ങ്.

To advertise here,

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകൻ എന്‍. മാധവന്‍കുട്ടി, ടെലിഗ്രാഫ് പത്രത്തിന്റെ മുന്‍ എഡിറ്റര്‍ അറ്റ്ലാര്‍ജ് ആര്‍. രാജഗോപാല്‍, എ.എം. പ്രീതി, നിലീന അത്തോളി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. പുസ്തകപ്രകാശനത്തോടൊപ്പം 'നിയമം പ്രതിരോധം ഭാഷ' എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും.

കാളീശ്വരം രാജിന്റെ വ്യക്തിജീവിതവും തൊഴില്‍ജീവിതവും ഇടകലര്‍ന്നു സമ്മാനിച്ച ആശയങ്ങളും വികാര വിചാരങ്ങളും ഈ ആത്മകഥയില്‍ ഹൃദ്യമായി വെളിവാകുന്നു. കേരളത്തിലെ ഗ്രാമീണ പശ്ചാത്തലത്തില്‍ ആരംഭിച്ച് ഇന്നത്തെ വികസിത ലോകത്തിലെത്തി നില്‍ക്കുന്ന അനുഭവങ്ങളുടെ സമ്പന്നമായ ശേഖരമാണ് ഈ ആത്മകഥ. മാതൃഭൂമി ബുക്‌സാണ് പ്രസാധകര്‍.