സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നതിലും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ച് പറ്റുന്നതിനും ഏറ്റവും മികച്ച മാര്‍ഗമാണ് റീല്‍സുകള്‍. അതിസാഹസികത, നിയമങ്ങള്‍ ലംഘിച്ചുള്ള അഭ്യാസങ്ങള്‍ എന്നിവയൊക്കെയാണ് വൈറലാകാന്‍ പലരും കണ്ടെത്തുന്ന വഴികള്‍. ഇത്തരം നിയമലംഘകരുടെ പട്ടികയില്‍ ഏറ്റവും ഒടുവില്‍ ചേര്‍ക്കപ്പെട്ട പേര് റൈഡറും ബോക്‌സറും ബോഡി ബില്‍ഡറുമൊക്കെയായ അലി ആല്‍യാന്‍ ഇഖ്ബാല്‍ എന്നയാളുടെ പേരാണ്. ബൈക്ക് ഉപയോഗിച്ചുള്ള അഭ്യാസത്തിന് തന്നെയാണ് അയാള്‍ക്കെതിരേയും കേസെടുത്തിരിക്കുന്നത്.
ലഡാക്കിലെ പാങ്കോംങ് തടാകത്തില്‍ ബൈക്കുകള്‍ ഇറക്കിയുള്ള അഭ്യാസത്തിനാണ് അലി ഇഖ്ബാലിനെതിരേ കേസെടുത്തിരിക്കുന്നത്. ആഡംബര സൂപ്പര്‍ ബൈക്കുകളായ സുസുക്കി ഹയാബുസ, കവാസാക്കി നിഞ്ച എന്നീ ബൈക്കുകളാണ് ഇയാള്‍ അഭ്യാസത്തിനായി തടാകത്തില്‍ ഇറക്കിയത്. ബൈക്ക് വെള്ളത്തില്‍ ഇറക്കിയുള്ള അഭ്യാസത്തിന്റെ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ലഡാക്കിലെ നുബ്രാ താഴ്‌വരയില്‍ ബൈക്ക് ഉപയോഗിച്ചുള്ള അഭ്യാസത്തിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.
വൈറലാകുന്നതിനായി പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് കക്ഷിക്ക് വിനയായിരിക്കുന്നത്. പാങ്കോംങ് തടാകത്തിലേയും നുബ്രാ താഴ്‌വരയിലേയും നിരോധിത മേഖലകളില്‍ അപകടകരമായ രീതിയില്‍ വാഹനം ഉപയോഗിക്കുകയും ലഡാക്കിലെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും പരിഗണിച്ച് ഭാരതിയ ന്യായ സംഹിതയിലെ സെഷന്‍ 125, 292 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ലേ പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
ലഡാക്കിന്റെ ദുര്‍ബലമായ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍ പാലിക്കാന്‍ ഈ മേഖലയില്‍ എത്തുന്ന വിനോദ സഞ്ചാരികളോട് ഞങ്ങള്‍ അഭ്യര്‍ഥിക്കുകയാണ്. പാങ്കോങ് തടാകത്തിന്റെയും നുബ്ര മണല്‍പരപ്പിന്റെയും നിരോധിത മേഖലകളില്‍ നടത്തിയ അഭ്യാസത്തിലൂടെ ലഡാക്കിന്റെ ദുര്‍ബലമായ ആവാസ വ്യവസ്ഥയെ അപകടത്തിലാക്കുന്ന നടപടിയാണ് അലി ഇഖ്ബാലിന്റെ ഭാഗത്തുനിന്നുണ്ടായത്. അതുകൊണ്ടാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്.
Content Highlights: Vlogger charges for performing dangerous stunts with super bikes in Ladakh Pangong Lake
Published: 10 Jul 2025, 05:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented