
സംസ്ഥാനത്തെ പഴയ വാഹനങ്ങളുടെ പൊളിക്കല്‍ കേന്ദ്രങ്ങള്‍ തുറക്കുന്നത് വൈകും. കെ.എസ്.ആര്‍.ടി.സി.യെ പദ്ധതിനിര്‍വഹണ ഏജന്‍സിയായി നിയോഗിച്ച ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. പകരം പുതിയ ടെന്‍ഡര്‍ വിളിക്കും. ഇതില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും പങ്കെടുക്കാം. കേന്ദ്ര നിബന്ധനപ്രകാരം ഫെബ്രുവരി 29-നു മുന്‍പ് പൊളിക്കല്‍ കേന്ദ്രങ്ങള്‍ സജ്ജീകരിക്കേണ്ടതുണ്ട്.
കെ.എസ്.ആര്‍.ടി.സി.ക്ക് കുത്തക നല്‍കിക്കൊണ്ട് കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരേ ചിലര്‍ ഹൈക്കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നയം മാറ്റിയത്. മറ്റുള്ളവര്‍ക്കും ടെന്‍ഡറില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു മുന്‍ഗണ നല്‍കുമെന്ന വ്യവസ്ഥയുണ്ട്. കെ.എസ്.ആര്‍.ടി.സി.ക്കും ടെന്‍ഡറില്‍ പങ്കെടുക്കാം.
ടിക്കറ്റിതരവരുമാനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് കെ.എസ്.ആര്‍.ടി.സി. വാഹന പൊളിക്കല്‍ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ ആലോചിച്ചത്. പൊതുമേഖലയില്‍ അംഗീകൃത പൊളിക്കല്‍കേന്ദ്രങ്ങള്‍ വന്നാല്‍ വാഹന ഉടമകളെ സ്വകാര്യ ഏജന്‍സികള്‍ ചൂഷണംചെയ്യുന്നതും ഒഴിവാക്കാനാകുമെന്നുമായിരുന്നു കണക്കുകൂട്ടല്‍. സ്ഥല സൗകര്യങ്ങള്‍ ഉള്‍പ്പെടെ പൊളിക്കല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും കെ.എസ്.ആര്‍.ടി.സിയുടെ കൈവശമുണ്ടായിരുന്നു.
സംസ്ഥാനത്തെ ആദ്യ വാഹന പൊളിക്കല്‍ കേന്ദ്രം ആരംഭിക്കാന്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിക്ക് അനുമതി നല്‍കിയിരുന്നു. സ്വകാര്യപങ്കാളിത്തത്തോടെയോ നേരിട്ടോ പൊളിക്കല്‍കേന്ദ്രം സജ്ജമാക്കാമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. സ്വകാര്യസംരംഭകരെ കണ്ടെത്തി പൊളിക്കല്‍കേന്ദ്രം സജ്ജീകരിച്ചാലും ഈ സംവിധാനം നേട്ടമാകുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തലുകള്‍.
20 വര്‍ഷം പഴക്കമുള്ള സ്വകാര്യവാഹനങ്ങളും 15 വര്‍ഷം പഴക്കമുള്ള വാണിജ്യവാഹനങ്ങളും കാര്യക്ഷമതയുടെ അടിസ്ഥാനത്തില്‍ പൊളിക്കാനാണ് തീരുമാനം. ഇവ പരിശോധിക്കാന്‍ ഓട്ടോമേറ്റഡ് ടെസ്റ്റിങ് സെന്ററുകളും വേണം. പൊളിക്കുന്ന വാഹനഘടകങ്ങള്‍ ഉരുക്കുനിര്‍മാണകമ്പനികള്‍ പുനരുപയോഗത്തിന് ഏറ്റെടുക്കും. 2021 ഓഗസ്റ്റിലാണ് കേന്ദ്രസര്‍ക്കാര്‍ വാഹനംപൊളിക്കല്‍നയം പ്രഖ്യാപിച്ചത്. പഴയവാഹനങ്ങള്‍ പൊളിക്കുന്നവര്‍ക്ക് പുതിയ വാഹനം വാങ്ങുമ്പോള്‍ രജിസ്‌ട്രേഷനിലും നികുതിയിലും ഇളവു ലഭിക്കും.
Content Highlights: Vehicle scraping center; government revoked the order appointing KSRTC as the project management
Published: 24 Jan 2024, 02:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented