തിരുവനന്തപുരം: ഒരാഴ്ചത്തെ തകരാര്‍ പരിഹരിച്ചെത്തിയ 'വാഹന്‍' സോഫ്റ്റ്വേര്‍ പണമിടപാട് താറുമാറാക്കി വീണ്ടും വാഹന ഉടമകളെ വലച്ചു. ഓഫീസില്‍നിന്ന് പ്രത്യേകാനുമതി വാങ്ങി ഓണ്‍ലൈനില്‍ ഫീസ് അടയ്ക്കുന്ന സേവനങ്ങളാണ് തടസ്സപ്പെട്ടത്.
വ്യാഴാഴ്ച ഫീസ് അടച്ചവരുടെയെല്ലാം അക്കൗണ്ടില്‍നിന്ന് തുക കുറവുചെയ്‌തെങ്കിലും സോഫ്റ്റ്വേറില്‍ പ്രതിഫലിച്ചില്ല. ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തിക്കുന്ന വാഹനങ്ങള്‍ക്കുള്ള നികുതിയുള്‍പ്പടെ വന്‍ തുക അടച്ചവരെല്ലാം കുഴഞ്ഞു. മോട്ടോര്‍വാഹന വകുപ്പ് ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്നും പരാതിയുണ്ട്.
അപൂര്‍ണ അപേക്ഷകള്‍ വീണ്ടും സമര്‍പ്പിക്കുന്നതിനുള്ള ക്രമീകരണവും പ്രവര്‍ത്തിച്ചില്ല. രാജ്യവ്യാപകമായുള്ള തകരാറാണെന്നും ഇത് ഉടന്‍ പരിഹരിക്കുമെന്നും ആര്‍ക്കും തുക നഷ്ടമാകില്ലെന്നും അധികൃതര്‍ പറഞ്ഞു.
'വാഹന്‍' സോഫ്റ്റ്വേറില്‍ സ്ഥിരമായി തകരാര്‍ സംഭവിക്കുന്നത് വാഹന ഉടമകളെ വലയ്ക്കുകയാണ്. കാലവധിക്കു മുന്‍പ് ഫീസ് അടയ്ക്കാന്‍ കഴിയാത്തതിനാല്‍ പിഴ അടയ്‌ക്കേണ്ട അവസ്ഥയിലാണ്. സാങ്കേതികത്തകരാര്‍ കാരണം അപേക്ഷ സമര്‍പ്പിക്കാന്‍ കാലതാമസമുണ്ടാകുന്നതിന് പിഴയില്‍ ഇളവു നല്‍കാറുണ്ടെങ്കിലും അടുത്തിടെ നല്‍കിയിട്ടില്ല.
Content Highlights: Vahan software glitches cause payment issues for vehicle owners in Kerala.
Published: 20 Jun 2025, 02:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented