
ഇലക്ട്രിക് വാഹനനിര്മാണത്തിലെ നൂതനസാധ്യതകള് കണ്ടെത്താന് കാലിക്കറ്റ് എന്.ഐ.ടി.യില് ഇലക്ട്രിക് വാഹന ഗവേഷണ ലബോറട്ടറി നിര്മിക്കും. എന്.ഐ.ടി.യും ടാറ്റ എലക്സിയും ഇതുസംബന്ധിച്ച് ധാരണാപത്രത്തില് ഒപ്പുവെച്ചു. ഒരുകോടിരൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നടത്തിപ്പിനായി ടാറ്റ എലക്സി 75 ലക്ഷംരൂപയും എന്.ഐ.ടി. 25 ലക്ഷംരൂപയും അനുവദിച്ചു. ഇലക്ട്രിക് വാഹനമേഖലയില് പരിവര്ത്തനം കൊണ്ടുവരാന് വിദ്യാര്ഥികളെ സജ്ജരാക്കുകയാണ് ലക്ഷ്യം.
കേരളത്തില് ആദ്യമായാണ് ഉന്നതവിദ്യാഭ്യാസസ്ഥാപനത്തില് വന്തുക ചെലവില് ഇലക്ട്രിക് വാഹന ഗവേഷണ ലബോറട്ടറി നിര്മിക്കുന്നത്. ഒരുവര്ഷത്തിനകം ലബോറട്ടറി യാഥാര്ഥ്യമാകുമെന്നാണ് പ്രതീക്ഷ. ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട പുതിയ ഉത്പന്നങ്ങളുടെ കണ്ടുപിടിത്തം, പുതുതലമുറയുടെ നൈപുണ്യവികസനം, വാഹനങ്ങളുടെ കേടുപാടുകള് കണ്ടെത്തുന്നതിലെ വേഗം എന്നിവയ്ക്ക് ലബോറട്ടറി കരുത്തേകും.
സെനറ്റ് ഹാളില് നടന്ന ചടങ്ങില് എന്.ഐ.ടി. ഡയറക്ടര് ഇന്ചാര്ജും പ്ലാനിങ് ആന്ഡ് ഡെവലപ്മെന്റ് ഡീനുമായ പ്രൊഫ. പ്രിയ ചന്ദ്രനും ടാറ്റ എലക്സി സി.ഇ.ഒ.യും എം.ഡി.യുമായ മനോജ് രാഘവനും ധാരണാപത്രത്തില് ഒപ്പുവെച്ചു.
ടാറ്റ എലക്സി വൈസ് പ്രസിഡന്റും ട്രാന്സ്പോര്ട്ടേഷന് ബിസിനസ് യൂണിറ്റ് മേധാവിയുമായ എസ്. ഷാജു, കാലിക്കറ്റ് എന്.ഐ.ടി.യിലെ ഇലക്ട്രിക്കല് എന്ജിനിയറിങ് (ഇ.ഇ.ഡി.) വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. പി. പ്രീത, എന്.ഐ.ടി. രജിസ്ട്രാര് ഡോ. ശ്യാംസുന്ദര, റിസര്ച്ച് ആന്ഡ് കണ്സള്ട്ടന്സി ഡീന് ഡോ. എന്. സന്ധ്യ റാണി, സെന്റര് ഫോര് ഇലക്ട്രിക് വെഹിക്കിള് എന്ജിനിയറിങ് ഉപദേഷ്ടാവ് ഷിലന് സഗുണന്, ഇ.ഇ.ഡി. അസി. പ്രൊഫസര്മാരായ ഡോ. നിഖില് ശശിധരന്, ഡോ. എം.പി. ശ്രീലക്ഷ്മി, ടാറ്റ എലക്സി കോഴിക്കോട് സെന്റര് ഓപ്പറേഷന്സ് മാനേജര് ശരത് നായര് എന്നിവര് സംസാരിച്ചു.
Content Highlights: Tata Elexi invest 75 lakhs rupees to start electric vehicle technology center in Calicut IIT
Published: 17 Aug 2023, 11:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented