
ഡല്‍ഹിയില്‍ എല്ലാ ബി.എസ്.6 ഡീസല്‍ വാഹനങ്ങളും രജിസ്റ്റര്‍ ചെയ്യാന്‍ സുപ്രീംകോടതി അനുമതി നല്കി. ജി-20 ഉച്ചകോടിക്ക് ആവശ്യമുണ്ടോ ഇല്ലയോ എന്നത് മാനദണ്ഡമാക്കേണ്ടതില്ലെന്നും ഇത്തരം എല്ലാ വാഹനങ്ങളും ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്യാമെന്നും ജസ്റ്റിസ് എസ്.കെ. കൗള്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഈവര്‍ഷം മേയ് 15-ന് ഇറക്കിയ ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ടാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. എട്ട് പേര് ഇരിക്കുന്ന ബി.എസ്. 6 ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്നായിരുന്നു അന്നത്തെ ആവശ്യം. ജി.-20 ഉച്ചകോടിക്ക് വേണ്ടിയായിരുന്നു അത്. പിന്നീടാണ് ജി.-20ക്ക് വേണ്ടി മാത്രമായല്ല അപേക്ഷയെന്ന് അറിയിച്ചത്. ഇതോടെ ഉത്തരവ് ഭേദഗതി ചെയ്യുകയായിരുന്നു.
എട്ട് പേര് ഇരിക്കുന്ന വാഹനങ്ങള്‍, ബസുകള്‍ തുടങ്ങി ബി.എസ്. 6 മലിനീകരണ മാനദണ്ഡം പാലിക്കുന്ന ഡീസല്‍ വണ്ടികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ന്യൂഡല്‍ഹി ആര്.ടി.ഒ. അനുവദിക്കുന്നില്ലെന്നുകാട്ടി ഏപ്രിലിലാണ് ഇന്ത്യന്‍ ടൂറിസ്റ്റ് ട്രാന്‍സ്പോര്‍ട്ടേഴ്സ് അസോസിയേഷന് സുപ്രീംകോടതിയെ സമീപിച്ചത്.
ഇത്തരം വാഹനങ്ങളുടെ രജിസ്ട്രേഷന് ഡല്‍ഹിയില്‍ തടയുന്ന യാതൊരു ഉത്തരവുമില്ലെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് ഇവയ്ക്ക് അനുമതി നല്‍കിയത്. ഇപ്പോള്‍, ബി.എസ്. 6 മാനദണ്ഡം പാലിക്കുന്ന എല്ലാ ഡീസല്‍ വാഹനങ്ങളും രജിസ്റ്റര്‍ ചെയ്യാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Content Highlights: Supreme Court allows to register BS6 diesel vehicles in Delhi, BS6 Engine Vehicle, Diesel Vehicle
Published: 07 Aug 2023, 06:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented