കൊളംബിയൻ യാത്രക്കിടെ കണ്ട ഇന്ത്യൻ നിർമിത ബൈക്കുകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കറുപ്പ് നിറത്തിലുള്ള ബജാജ് പൾസർ 180 ബൈക്കിനൊപ്പം രാഹുൽ നിൽക്കുന്നതാണ് ചിത്രം.

To advertise here,

വിദേശരാജ്യങ്ങളിൽ ഇന്ത്യൻ കമ്പനികളുടെ വാഹനങ്ങൾ കാണുന്നതിലുള്ള സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചുകൊണ്ടുള്ള ഒരു കുറിപ്പും അദ്ദേഹം  ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

‘കൊളംബിയയിൽ ബജാജ്, ഹീറോ, ടിവിഎസ് എന്നിവ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് കാണുന്നതിൽ അഭിമാനമുണ്ട്. നൂതനാശയങ്ങൾ കൊണ്ട് ഇന്ത്യൻ കമ്പനികൾക്ക് വിജയിക്കാനാകുമെന്ന് ഇത് തെളിയിക്കുന്നു. ഗംഭീരം’, എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

വലിയ വാഹനപ്രേമിയൊന്നുമല്ലെങ്കിലും കാറുകളേക്കാൾ തനിക്ക് ഏറെ ഇഷ്ടം ബൈക്കുകളോടാണെന്ന് രാഹുൽ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇഐഎ സര്‍വകലാശാലയിലെ സംവാദത്തില്‍ ഉൾപ്പടെ പങ്കെടുക്കാനായിരുന്നു അദ്ദേഹം കൊളംബിയയിലെത്തിയത്.