നിര്‍ദേശങ്ങള്‍ ലംഘിച്ച 62 വാഹനങ്ങള്‍ ട്രാഫിക് പോലീസ് എന്‍ഫോഴ്സ്മെന്റ് സംഘങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.

വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡൽഹിയിൽ പ്രഖ്യാപിച്ചിട്ടുള്ള വാഹന നിരോധനവും നിയന്ത്രണവും ലംഘിച്ചതിനെ തുടർന്ന് ആദ്യദിനം 68.4 ലക്ഷം രൂപയുടെ പിഴ ചുമത്തി. വാഹനങ്ങളിൽ നടത്തിയ പരിശോധനയിൽ പിഴയായും പാരിസ്ഥിതിക നഷ്ടപരിഹാരമായും ഈടാക്കിയ തുകയാണിത്. നിയന്ത്രണത്തിന്റെ ആദ്യ ദിനമായ ഞായറാഴ്ച 15,000-ത്തിൽ അധികം വാഹനങ്ങളെയാണ് പരിശോധിച്ചത്.
ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളിൽ ബി.എസ്.6 മലിനീകരണ നിയന്ത്രണം പാലിക്കാത്ത 1539 വാഹനങ്ങളെ തിരിച്ച് അയച്ചതായാണ് റിപ്പോർട്ട്. പൊല്യൂഷൻ കൺട്രോൾ സർട്ടിഫിക്കറ്റ് ഇല്ലാത്ത 566 വാഹനങ്ങൾക്കാണ് പിഴയിട്ടത്. അധികൃതർ പുറത്തുവിട്ട വിവരം അനുസരിച്ച് പുക മലിനീകരണ മാനദണ്ഡം ലംഘിച്ചതിന് 56.6 ലക്ഷം രൂപയും പ്രവേശന നിയന്ത്രണം ലംഘിച്ചതിന് രണ്ട് ലക്ഷം രൂപയും പാരിസ്ഥിതിക നഷ്ടപരിഹാരമായി 9.8 ലക്ഷം രൂപയുമാണ് പിഴ ഈടാക്കിയിരിക്കുന്നത്.
ഡൽഹിക്ക് പുറത്തുനിന്നുള്ള ബി.എസ്.6 നിലവാരത്തിന് താഴെയുള്ള വാഹനങ്ങൾ ഡൽഹിയിൽ പ്രവേശിക്കുന്നത് തടയുന്നതിനായി ഡൽഹി ട്രാഫിക് പോലീസും ഗതാഗത വകുപ്പും ചേർന്ന് 14,930 വാഹനങ്ങൾ പരിശോധിച്ചെന്നാണ് കണക്കുകൾ. ഇതിൽ ഏകദേശം 10.31 ശതമാനം വാഹനങ്ങളാണ് അതിർത്തിയിൽ നിന്ന് തിരിച്ചയച്ചത്. നിർദേശങ്ങൾ ലംഘിച്ച 62 വാഹനങ്ങൾ ട്രാഫിക് പോലീസ് എൻഫോഴ്‌സ്‌മെന്റ് സംഘങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
അതിർത്തിയിൽ നിന്ന് തിരിച്ചയച്ചതിൽ 140 ലൈറ്റ് മോട്ടോർ വാഹനങ്ങളും 54 ലൈറ്റ് വാണിജ്യ വാഹനങ്ങളും 95 ഹെവി ഗുഡ്‌സ് വാഹനങ്ങളും 34 ബസുകളുമാണുണ്ടായിരിക്കുന്നത്. 1423 ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ പരിശോധിച്ചതിൽ 789 എണ്ണം തിരിച്ച് അയയ്ക്കുകയും 38 എണ്ണം പിടിച്ചെടുക്കുകയും ചെയ്തു. എന്നാൽ, സി.എൻ.ജി, ഇലക്ട്രിക്, അവശ്യ സർവീസുകൾക്കായി ഓടുന്ന വാഹനങ്ങൾ തുടങ്ങിയവയ്ക്ക് ഇളവ് നൽകുകയും ചെയ്തിരുന്നു.
ബി.എസ്.6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾ ഡൽഹിയിൽ പ്രവേശിക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയിരുന്നത്. ശീതകാല മലിനീകരണ നിയന്ത്രണ പദ്ധതിയുടെ ഭാഗമായായിരുന്നു ഈ വിലക്ക്. നിയന്ത്രണങ്ങളുടെ ഭാഗമായി പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്നും സർക്കാർ പെട്രോൾ പമ്പ് ഉടമകളോട് ആവശ്യപ്പെട്ടിരുന്നു.
ജോലി ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുന്ന ആളുകൾ വാഹനത്തിന്റെ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തണം. അല്ലാത്ത പക്ഷം, കനത്ത പിഴ ചുമത്തുകയും അതിർത്തി മേഖലയിൽ നിന്ന് തിരിച്ചയയ്ക്കുകയും ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്നും ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചിരുന്നു.
Content Highlights: Rs 68.4 lakh collected in fines and environmental compensation on the first day of the Delhi vehicle ban., Over 15,000 vehicles inspected by Delhi Traffic Police and Transport Department at borders., 566 vehicles fined for lacking Pollution Under Control (PUC) certificates., 1,539 non-BS6 vehicles turned away from Delhi borders., Strict exemptions provided for CNG, electric, and essential service vehicles.
Published: 02 Nov 2026, 09:02 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented