പോത്തൻകോട് (തിരുവനന്തപുരം): ഹെൽമെറ്റില്ലാതെ മറ്റൊരാൾ വാഹനമോടിച്ചതിന് മോട്ടോർ വാഹനവകുപ്പിന്റെ പിഴ നോട്ടീസ് കിട്ടിയത് വൈദികന്. ചന്തവിള ഈസ്റ്റാഫ്പുരം സിഎസ്ഐ ഇടവക വികാരിയായ ഫാദർ എഡിസൺ ഫിലിപ്പിനാണ് പിഴയടയ്ക്കാൻ നോട്ടീസ് ലഭിച്ചത്.

To advertise here,

ജൂലായ്‌ 21-ന് വൈകുന്നേരം 7.17-ന് മലയിൻകീഴിലെ ക്യാമറയിൽ ഹെൽമെറ്റില്ലാതെ ഒരു യുവാവ് പോകുന്ന ദൃശ്യമാണ് നോട്ടീസിലുള്ളത്. ഇതിലുള്ള വാഹനത്തിന്റെ നമ്പർ കെ.എൽ. 01 ബിസി 2852 എന്നാണ്. എന്നാൽ, ഫാദർ എഡിസന്റെ ബൈക്കിന്റെ നമ്പർ കെ.എൽ. 01 ബിസി 2858 ആണ്. ഈ ദിവസം ഇദ്ദേഹം മലയിൻകീഴിൽ പോയിട്ടില്ല. 

ഹെൽമെറ്റ് ഇല്ലാതെ പുറത്തുപോകാറില്ലെന്നും വൈദികൻ പറഞ്ഞു. നോട്ടീസിൽത്തന്നെ ബൈക്കിന്റെ നമ്പർ വ്യക്തമായി കാണാൻ കഴിയും. പിഴവ് തിരുത്തി നൽകണമെന്നും അല്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ഫാദർ എഡിസൺ പറഞ്ഞു.