
കര്‍ണാടകയില്‍ ഏറ്റവുമധികം വാഹനാപകടം നടക്കുന്ന റോഡ് ബെംഗളൂരു-മൈസൂരു അതിവേഗ പാതയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനങ്ങളുടെ അമിതവേഗത, ലെയ്ന്‍ തെറ്റിച്ചുള്ള മറികടക്കല്‍ തുടങ്ങിയവയാണ് പ്രധാനമായും അപകടത്തിനുള്ള കാരണമായി വിലയിരുത്തുന്നത്. 100 കിലോമീറ്റര്‍ വേഗത്തില്‍ പോകാന്‍ അനുമതിയുള്ള പാതയില്‍ 150 കിലോമീറ്റര്‍ വരെ വേഗത്തിലാണ് വാഹനങ്ങള്‍ ഓടുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ അമിതവേഗത്തിന് കടിഞ്ഞാണിടാനുള്ള നീക്കത്തിലാണ് ബെംഗളൂരു പോലീസ്.
അമിതവേഗത്തില്‍ വാഹനമോടിക്കുന്നവരുടെ ഫാസ്റ്റാഗില്‍ നിന്നും പിഴ തുക ഈടാക്കുന്ന പദ്ധതിയാണ് ബെംഗളൂരു പോലീസ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത് അമിതവേഗത്തിന് അതേസമയം തന്നെ പിഴ ഈടാക്കുന്ന പദ്ധതി നടപ്പാക്കിയാല്‍ നിയമം ലംഘിച്ച് വാഹനമോടിക്കുന്നവരില്‍ വലിയ കുറവുണ്ടാകുമെന്നാണ് പോലീസ് വിലയിരുത്തുന്നത്. എന്നാല്‍, ഇത് പോലീസിന്റെ നിര്‍ദേശം മാത്രമാണ്. ഇതിന്റെ സാധ്യത വിലയിരുത്തുന്നതിനായി നാഷണല്‍ ഹൈവേ അതോരിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചനകള്‍.
ഫാസ്റ്റാഗ് മുഖേന ഈടാക്കുന്ന പണം നാഷണല്‍ ഹൈവേ അതോറിറ്റിയുടെ അക്കൗണ്ടിലേക്കാണ് പോകുന്നത്. എന്നാല്‍, അമിതവേഗം പോലുള്ള നിയമലംഘനങ്ങളുടെ പിഴ സംസ്ഥാന സര്‍ക്കാര്‍ ഖജനാവിലേക്ക് മാറ്റാനുള്ള പദ്ധതിയുടെ സാധ്യതയും തേടുന്നുണ്ട്. അമിതവേഗം നിയന്ത്രിക്കാനുള്ള ഏറ്റവും പ്രായോഗിക മാര്‍ഗമാണിതെന്നാണ് വിലയിരുത്തല്‍. ഇതിന് അംഗീകാരം ലഭിച്ചാല്‍ വൈകാതെ തന്നെ ഇത് പ്രാബല്യത്തില്‍ വരുത്താന്‍ സാധിച്ചേക്കുമെന്നാണ് ബെംഗളൂരു പോലീസ് വിലയിരുത്തലുകള്‍.
എന്നാല്‍, നിര്‍ദേശത്തിനൊപ്പം ഇതിന്റെ ഗുണങ്ങളും ദോഷങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഫാസ്റ്റാഗില്‍ നിന്ന് പണം ഈടാക്കുന്നത് ഉദ്യോഗസ്ഥര്‍ക്കും വാഹനമോടിക്കുന്നവര്‍ക്കും ഒരുപോലെ എളുപ്പമായിരിക്കുമെന്നാണ് കരുതുന്നത്. ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധന ഉള്‍പ്പെടെയുള്ളവയില്‍ കുറവ് വരുത്താനും ഇതുവഴിയുണ്ടാകുന്ന ട്രാഫിക് ഉള്‍പ്പെടെയുള്ളവ നിയന്ത്രിക്കാനും സാധിക്കും. പണം തത്സമയം തന്നെ പോകുന്നതിനാല്‍ ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കും. നിലവില്‍ ടോള്‍ പിരിവിന് മാത്രം ഉപയോഗിക്കുന്ന ഫാസ്റ്റാഗിലൂടെ കൂടുതല്‍ സേവനം ഉറപ്പാക്കാമെന്നതാണ് ഗുണങ്ങള്‍.
അതേസമയം, ആളുകളുടെ സ്വകാര്യത ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വലിയ ഭീഷണിയുണ്ടാക്കുന്ന നീക്കമായിരിക്കും ഇതെന്നും വിലയിരുത്തലുകളുണ്ട്. വാഹന ഉടമയുടെ വിവരങ്ങള്‍ ഫാസ്റ്റാഗുമായി ലിങ്ക് ചെയ്യുന്നുണ്ട്. ഇത് ചോരുന്നതിനും ദുരുപയോഗം ചെയ്യുന്നതിനുമുള്ള സാധ്യതകള്‍ കൂടുതലാണ്. ഇതിനൊപ്പം പിഴ ഈടാക്കുന്നതിന് പുതിയ സംവിധാനം ഒരുക്കുന്നതിലൂടെ സാങ്കേതിക പിഴവ് ഉള്‍പ്പെടെയുള്ള കാരണങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് സംബന്ധിച്ച പഠനങ്ങളും ആവശ്യമാണെന്നാണ് വിലയിരുത്തല്‍.
Source: The Times Of India
Content Highlights: Over speeding penalty may be deducted from fastag, karnataka police, Over speed in highways
Published: 28 Jul 2023, 09:11 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented