ട്രാഫിക് ബോധവത്കരണത്തിന്റെ ഭാഗമായും റോഡപകടങ്ങളിലെ മരണനിരക്ക് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അടുത്തിടെ പുതിയ നിര്‍ദേശം പുറത്തിറക്കിയത്. ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഇനിമുതല്‍ പമ്പുകളില്‍നിന്ന് പെട്രോള്‍ നല്‍കരുതെന്നായിരുന്നു സര്‍ക്കാരിന്റെ ആ നിര്‍ദേശം. ഇരുചക്രവാഹന യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഇത് നടപ്പിലാക്കിയത്. പുതിയ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് പമ്പുടമകളോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ നിര്‍ദേശം പമ്പുടമകള്‍ തന്നെ അട്ടിമറിക്കുകയാണെന്ന് സാമൂഹികമാധ്യമങ്ങളിലെ ഒരു വീഡിയോയിലൂടെ യുവാവ് പറയുന്നത്.
'ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാണ്, എന്റെ നഗരത്തില്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇരുചക്രവാഹനയാത്രക്കാര്‍ക്ക് പെട്രോളും ലഭിക്കില്ല. എന്നാല്‍, പമ്പ് അധികൃതര്‍തന്നെ അതിനൊരു താത്കാലിക പരിഹാരം കണ്ടുപിടിച്ചിരിക്കുകയാണ്', യുവാവ് വീഡിയോയില്‍ പറഞ്ഞു. തുടര്‍ന്ന് ഹെല്‍മെറ്റ് ധരിക്കാതെ യുവാവ് ഇരുചക്രവാഹനത്തില്‍ പമ്പില്‍ കയറുന്നതും പമ്പുകാര്‍ പുതിയ നിര്‍ദേശം എങ്ങനെ അട്ടിമറിക്കുന്നുവെന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
ഹെല്‍മെറ്റ് ധരിക്കാതെയെത്തിയ യുവാവിന് പമ്പുകാര്‍ തന്നെ ഒരു ഹെല്‍മെറ്റ് നല്‍കുന്നത് ദൃശ്യങ്ങളില്‍ കാണാം. കയറുമായി ബന്ധിച്ചനിലയിലാണ് ഈ ഹെല്‍മെറ്റ്. യുവാവ് ഇത് ധരിച്ചതിന് പിന്നാലെ പമ്പ് ജീവനക്കാര്‍ പെട്രോള്‍ നിറച്ചുനല്‍കി. ഇതിനുശേഷം കയറുമായി ബന്ധിച്ച ഹെല്‍മെറ്റ് യുവാവ് ജീവനക്കാര്‍ക്ക് തിരികെനല്‍കുന്നതും ദൃശ്യങ്ങളിലുണ്ട്.
അതേസമയം, വീഡിയോക്ക് താഴെ വിമര്‍ശനമുന്നയിച്ച് നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത്. രസകരമായ ചില കമന്റുകളും കമന്റ് ബോക്‌സില്‍ കാണാം. 'ഉപഭോക്താവ് ദൈവം' ആണെന്നതിന്റെ തെളിവാണെന്നും നേരത്തെ പേനകളാണ് കയറില്‍കെട്ടിയനിലയില്‍ കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ ഹെല്‍മെറ്റ് കയറില്‍കെട്ടുന്നനിലയില്‍ എത്തിയെന്നും രാജ്യം വളരുകയാണെന്നുമാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.
Content Highlights: Uttar Pradesh`s new rule requiring helmets for two-wheeler riders to get petrol is being bypassed
Published: 22 Jan 2025, 09:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented