വാഹനങ്ങളിലെ മോഡിഫിക്കേഷനുകള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് കനത്ത പിഴയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈടാക്കുന്നത്. ഇതിനെതിരേ ശക്തമായി പ്രതിഷേധങ്ങളാണ് സൈബറിടങ്ങളില്‍ നടക്കുന്നത്. എന്നാല്‍, നിയമവിരുദ്ധമായ നടപടികള്‍ക്കെതിരേ ശക്തമായ നടപടി തുടരുമെന്ന നിലപാടില്‍ ഉറച്ചാണ് മോട്ടോര്‍ വാഹനവകുപ്പും. 

To advertise here,

പിഴ രസീതിന്റെ ഫോട്ടോ കൊണ്ട് നിറയുന്ന ഫെയ്‌സ്ബുക്കില്‍ തന്റെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് സംഗീത സംവിധായകനും നടനുമായി സൂരജ് എസ്. കുറുപ്പ്. തന്റെ കാറില്‍ അലോയി വീല്‍ പിടിപ്പിച്ചതിനാണ് പിഴ ലഭിച്ചതെന്ന് കാണിച്ചാണ് സൂരജ് ഫെയ്‌സ്ബുക്കില്‍ പ്രതിഷേധം അറിയിച്ച് പോസ്റ്റ് ഇട്ടിരിക്കുന്നത്. 

കാശ് കൊടുത്ത്, ടാക്‌സും കൊടുത്താണ് അലോയി വീല്‍ വാങ്ങിയിട്ടത്. ഇത്തരം എക്‌സ്ട്രാ ഫിറ്റിങ്ങുകള്‍ വില്‍ക്കുന്നത് പബ്ലിക്കായിട്ടാണെന്നും ഇതിനും ടാക്‌സ് ഇടാക്കുന്നുണ്ടാകുമല്ലോ എന്നുമാണ് അദ്ദേഹത്തിന്റെ പോസ്റ്റിന്റെ ചുരുക്കം. തനിക്ക് ലഭിച്ച ചെലാന്റെ ഫോട്ടോയും സൂരജ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

സൂരജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കുമ്പിടിയാണ് കുമ്പിടി, ഒരേ സമയം ഇടപ്പള്ളിയിലും, കടവന്ത്രയിലും ഒക്കെ കിടന്നു കറങ്ങുന്നുണ്ട്. ഒരു ദിവസം ഇങ്ങനെ വേണം തുടങ്ങാന്‍.ഒരു MVD ലൈറ്റ് പിടിപ്പിച്ച വണ്ടി സൈഡില്‍ കൂടെ പോയ പോലെ തോന്നി. പോയ വഴി ഒരു msg അയച്ചേച്ചും പൊയതാണ് എന്ന് തോന്നുന്നു.

കാറിന്റെ അലോയ്സ് ഇഷ്ടപ്പെട്ടിട്ട് ആകും എന്നാണ് എന്റെ ഒരു ഇത്. കാശുകൊടുത്ത്, ടാക്‌സും കൊടുത്ത് വാങ്ങിച്ചു ഇടുന്നതാണ്. കാറില്‍ എക്‌സ്ട്രാ ഫിറ്റിങ്‌സ് പബ്ലിക് ആയിട്ട് ടാക്‌സും ഉള്‍കൊള്ളിച്ചു കടകളില്‍ ആണല്ലോ വില്‍ക്കുന്നത്. ഡോണ്ട് വറി. അങ്ങനെ വിറ്റു പോയാലെ ഞമ്മക്ക് ഫൈന്‍ അടിക്കാന്‍ പറ്റു.

ഹാ....പറ്റിയത് പറ്റി. എല്ലാരും തൈപ്പിച്ചോ ഒരെണ്ണം ??

Content Highlights: Music Director  Sooraj S Kurup Got Chellan For Car Modification