ഗതാഗതക്കുരുക്ക് ഉണ്ടായ ദിവസം ടോള്‍ പിരിവ് നിര്‍ത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷവും പിരിച്ച ടോള്‍ തുകയാണ് വാഹന ഉടമകള്‍ക്ക് തിരികെ ലഭിക്കുക.

മുംബൈ: ഈ മാസം ആദ്യമാണ് മുംബൈ-പുണെ അതിവേഗപാതയിൽ ടാങ്കർ ലോറി മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് 33 മണിക്കൂർ ഗതാഗതക്കുരുക്ക് ഉണ്ടായത്. ലക്ഷക്കണക്കിന് വാഹനങ്ങളാണ് മണിക്കൂറുകളോളം റോഡിൽ കുടുങ്ങിയത്. ഗതാഗത സ്തംഭനത്തിൽ പെട്ടുപോയ ഒരുലക്ഷത്തിൽ അധികം ആളുകൾക്ക് 5.16 കോടി രൂപയുടെ ടോൾ റീ ഫണ്ട് ചെയ്യുമെന്നാണ് മഹാരാഷ്ട്ര റോഡ് വികസന കോർപ്പറേഷൻ (എംഎസ്ആർഡിസി) ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.
മുംബൈ-പുണെ അതിവേഗപാതയിൽ ഖണ്ഡാല ഘാട്ട് മേഖലയിലാണ് ഫെബ്രുവരി മൂന്നാം തീയതി ഗ്യാസ് ടാങ്കർ മറിഞ്ഞതിനെ തുടർന്ന് 33 മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടത്. ഈ അപകടത്തിന് പിന്നാലെ ടോൾ പിരിവ് നിർത്തി വെക്കാൻ ഉത്തരവിട്ടിരുന്നുവെങ്കിലും നിരവധി ആളുകളുടെ ഫാസ്റ്റാഗിൽ നിന്നും പണം പിടിച്ചിരുന്നു. ഗതാഗതം പൂർണമായും നിലച്ചതോടെ ആവശ്യത്തിന് ഭക്ഷണവും വെള്ളവുമില്ലാതെ യാത്രക്കാർ വലഞ്ഞത് വാർത്തകളിൽ ഇടംനേടിയിരുന്നു.
ഗതാഗതക്കുരുക്ക് ഉണ്ടായ ദിവസം ടോൾ പിരിവ് നിർത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷവും പിരിച്ച ടോൾ തുകയാണ് വാഹന ഉടമകൾക്ക് തിരികെ ലഭിക്കുക. ഈ തുക 5.16 കോടി രൂപ വരുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. ടോൾ ഇനത്തിൽ പിടിച്ച തുക വാഹന ഉടമകളുടെ ഫാസ്റ്റാഗ് അക്കൗണ്ടുകളിലേക്ക് വരും ദിവസങ്ങളിൽ നേരിട്ട് ക്രെഡിറ്റാകുമെന്നാണ് എംഎസ്ആർഡിസി ഉദ്യോഗസ്ഥർ പിടിഐയോട് അറിയിച്ചിരിക്കുന്നത്.
രണ്ട് ഹൈവേകളിൽ നിന്നും ഈടാക്കിയ ടോൾ തുകകളും തിരികെ നൽകും. ഇതിനുപുറമെ, ഫാസ്റ്റാഗ് ഇടപാടുകളുടെ വിശദമായ വിവരങ്ങൾ ടോൾ ഓപ്പറേറ്റർ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പിരിവ് നിർത്താനുള്ള നിർദേശത്തിന് ശേഷവും ടോൾ പ്ലാസയിലെ ബാരിയറുകൾ തുറക്കുന്നതിന് മുമ്പ് ചില ഇടപാടികൾ നടന്നിരിക്കാമെന്നും അത്തരത്തിലുള്ള ഇടപാടുകളും പരിശോധിക്കുന്നുണ്ട്. ഇങ്ങനെ പിടിച്ചിട്ടുള്ള തുകയും വാഹന ഉടമകൾക്ക് തിരികെ ലഭിക്കും.
മുംബൈ, റായ്ഗഢ്, നവി മുംബൈ എന്നിവയെ പുണെയുമായി ബന്ധിപ്പിക്കുന്ന മുംബൈ-പുണെ എക്‌സ്പ്രസ് വേയിലായിരുന്നു അപകടം. 94.5 കിലോമീറ്ററാണ് ഈ റോഡിന്റെ ദൈർഘ്യം. അതിവേഗപാതയിലെ എട്ട് മണിക്കൂർ ഗതാഗതക്കുരുക്കിൽ കിടന്ന ശേഷം പുണെ ആസ്ഥാനമായുള്ള വ്യവസായി സുധീർ മേത്ത ഹെലികോപ്റ്ററിൽ പുണെയിലേക്ക് മടങ്ങിയത് മാധ്യമ ശ്രദ്ധ നേടിയിരുന്നു. വൻ ഗതാഗതക്കുരുക്കിന്റെ ദൃശ്യങ്ങൾ അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു.
Content Highlights: Massive 33-hour Mumbai-Pune Expressway traffic jam. Over 1 lakh vehicles affected. MSRDC to refund Rs 5.16 crore in tolls. Learn more about the incident and your refund.
Published: 23 Feb 2026, 04:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented