ഫ് റോഡ് ഡ്രൈവുകളിലും താരമായ ജിപ്സിയുടെ പിന്മുറക്കാരനായി മാരുതി സുസുക്കി വപിണിയില്‍ എത്തിച്ച വാഹനമാണ് ജിമ്നി എന്ന ലൈഫ് സ്‌റ്റൈല്‍ എസ്യുവി. ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനമുള്ള ഈ വാഹനം ഓഫ് റോഡ് ഡ്രൈവുകള്‍ക്കും മഡ് റേസിനുമെല്ലാം ഉപയോഗിക്കുന്നത് നമ്മളില്‍ പലും കണ്ടിട്ടുണ്ടാകും. എന്നാല്‍, ജിമ്നി എന്ന ഈ വാഹനം കാര്‍ഷിക ആവശ്യത്തിന് കൂടി കാര്യക്ഷമമായി ഉപയോഗിക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു വാഹന ഉടമ.

To advertise here,

നെല്‍കൃഷിക്കായി പാടമൊരുക്കുന്നതിനായി ജിമ്നി ഉപയോഗിക്കുന്ന വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. വയനാട് ജില്ലയിലെ പനമരം എന്ന സ്ഥലത്താണ് നെല്‍ കൃഷിക്ക് നിലമൊരുക്കുന്നതിനായി ജിമ്നി ഉപയോഗിച്ചിരിക്കുന്നത്. ട്രാക്ടറിനൊപ്പമാണ് ജിമ്നിയും നിലമൊരുക്കാന്‍ ചേര്‍ന്നത്. ജിമ്നി നിലമുഴുന്നത് കാണാന്‍ എത്തിയ ആളുകളാണ് ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. നിരവധി ആളുകളാണ് ഇത്കണ്ടത്.

2023ലെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി സുസുക്കി ജിമ്നി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്ന ത്രീ ഡോര്‍ മോഡലുകള്‍ വിദേശ നിരത്തുകളില്‍ എത്തിയിട്ടുണ്ടെങ്കിലും ഫൈവ് ഡോര്‍ ജിമ്നി ആദ്യമായി മാരുതി സുസുക്കി എത്തിച്ചത് ഇന്ത്യയിലായിരുന്നു. ഓഫ് റോഡ് കരുത്തിനൊപ്പം ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ജിമ്നി വിപണിയില്‍ എത്തുന്നുണ്ട്.

മാരുതി സുസുക്കിയുടെ ഐഡില്‍ സ്റ്റാര്‍ട്ട് ആന്‍ഡ് സ്റ്റോപ്പ് സംവിധാനമുള്ള കെ15ബി 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ജിമ്നിയുടെ ഹൃദയം. 104.8 പി.എസ്. പവറും 134.2 എന്‍.എം. ടോര്‍ക്കുമാണ് ഈ 1462 സി.സി. എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, നാല് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഓള്‍ഗ്രിപ്പ് പ്രോ ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനവും ഇതിലുണ്ട്.

ഓള്‍ ടെറെയ്ന്‍ കോംപാക്ട് ലൈഫ്സ്‌റ്റൈല്‍ എസ്.യു.വി എന്നാണ് നിര്‍മാതാക്കളായ മാരുതി ഈ വാഹനത്തെ വിശേഷിപ്പിക്കുന്നത്. 3985 എം.എം. നീളം, 1645 എം.എം. വീതി, 1720 എം.എം. ഉയരം എന്നിവയ്ക്കൊപ്പം 2590 എം.എം. വീല്‍ബേസും 210 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സുമാണ് ജിമ്നിക്കുള്ളത്. ത്രീ ലിങ്ക് റിജിഡ് ആക്സില്‍ സസ്പെന്‍ഷനാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. സുസുക്കി ടെക്ട് പ്ലാറ്റ്ഫോമാണ് ഈ വാഹനത്തിന് അടിസ്ഥാനമൊരുക്കുന്നത്.