ന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമാതാക്കളായ മാരുതി സുസുക്കി, സ്‌പോർട്സ് യൂട്ടിലിറ്റി വാഹന (എസ്.യു.വി.) നിര ശക്തമാക്കുന്നു. ഏഴ് പുതിയ എസ്.യു.വി.കളാണ് കമ്പനി അവതരിപ്പിക്കാനൊരുങ്ങുന്നത്.

To advertise here,

ഗ്രാൻഡ് വിറ്റാര, ഫ്രോങ്സ്, ജിംനി എന്നിവ ഉൾപ്പെടെ ഇപ്പോൾ തന്നെ മാരുതിക്ക് ശക്തമായ എസ്.യു.വി. നിരയുണ്ട്. ഇതിലൂടെ ഈ വിഭാഗത്തിലെ വിപണിവിഹിതം 19.6 ശതമാനമായി ഉയർത്തുകയാണ്.

ഇതിനു പിന്നാലെയാണ് അടുത്ത ഏതാനും വർഷം കൊണ്ട് പുതിയ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങുന്നത്. എൻട്രി ലെവൽ വിഭാഗത്തിൽ (ചെറുകാർ) പുതിയ മോഡൽ വികസിപ്പിക്കാനും കമ്പനി ഒരുങ്ങുന്നതായാണ് സൂചന.