വര്‍ക്ക്ഷോപ്പുകള്‍ ലഭ്യമല്ലാത്ത പ്രദേശങ്ങളില്‍ വാഹനം ഉപയോഗിക്കുന്നവര്‍ക്ക് ഈ സംരംഭം പ്രയോജനപ്പെടും. വാഹനങ്ങളുടെ പതിവ് പരിപാലനം, ചെറിയ അറ്റകുറ്റപ്പണികള്‍, സര്‍വീസുകള്‍ എന്നിവയെല്ലാം ഇന്ധന സ്റ്റേഷനുകളിലെ സര്‍വീസ് സെന്ററുകളില്‍ ലഭിക്കും.

രാജ്യത്തെ ഇന്ധന സ്റ്റേഷനുകളിൽ വാഹന സർവീസിങ് സാധ്യമാക്കാനുള്ള നീക്കവുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷ(ഐഓസിഎൽ)നും മാരുതി സുസുക്കിയും. രണ്ടുകമ്പനികളും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇതനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ഓയിൽ ഔട്ട്ലെറ്റുകളിൽ മാരുതി സുസുക്കി സർവീസ് പോയിന്റുകൾ സ്ഥാപിക്കും. വിൽപ്പനാനന്തര സേവനം വിപുലീകരിക്കാനാണ് ഇന്ത്യൻ ഓയിലുമായുള്ള സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മാരുതി സുസുക്കി പറയുന്നു.
വർക്ക്ഷോപ്പുകൾ ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ വാഹനം ഉപയോഗിക്കുന്നവർക്ക് ഈ സംരംഭം പ്രയോജനപ്പെടും. വാഹനങ്ങളുടെ പതിവ് പരിപാലനം, ചെറിയ അറ്റകുറ്റപ്പണികൾ, സർവീസുകൾ എന്നിവയെല്ലാം ഇന്ധന സ്റ്റേഷനുകളിലെ സർവീസ് സെന്ററുകളിൽ ലഭിക്കും. സംരംഭം മാരുതി സുസുക്കിയുടെ സർവീസ് ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്തും. നിലവിൽ ഇന്ത്യയിലെ 2,882 നഗരങ്ങളിലായി 5,780-ൽ അധികം സർവീസ് പോയിന്റുകളാണ് മാരുതി സുസുക്കിക്കുള്ളത്.
കാർ സർവീസിങ് കഴിയുന്നത്ര എളുപ്പവും സൗകര്യപ്രദവുമാക്കുക എന്നതാണ് ലക്ഷ്യമെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഓഫീസർ (സർവീസ്) റാം സുരേഷ് അക്കേല മാധ്യമങ്ങളോട് പറഞ്ഞു. വാഹന ഉപയോക്താക്കൾ പതിവായി സന്ദർശിക്കുന്ന സ്ഥലങ്ങളിലേക്ക് വിൽപ്പനാനന്തര സേവനം എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലുടനീളമുള്ള 41,000-ൽ അധികം ഇന്ധന സ്റ്റേഷനുകളുടെ ശൃംഖല ഉപയോഗിച്ച് ഉപഭോക്താക്കളിലേക്ക് അവശ്യ സേവനങ്ങൾ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ ഡയറക്ടർ (മാർക്കറ്റിംഗ്) സൗമിത്ര പി. ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യയുടെ പാസഞ്ചർ വീഹന വിപണിയിലെ മുൻനിര നിർമാണക്കമ്പനിയാണ് മാരുതി സുസുക്കി. അവരുടെ ലക്ഷക്കണക്കിന് കാറുകൾ നിരത്തിലിറങ്ങുന്നുണ്ട്. ഈ കൂട്ടുകെട്ട് രാജ്യത്തെ വാഹന ഉപയോക്താക്കളുടെ വലിയൊരു വിഭാഗത്തിന് സർവീസ് സൗകര്യങ്ങൾ ലഭ്യമാകുന്നത് അനായാസമാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: Maruti Suzuki partners with Indian Oil for convenient car servicing at fuel stations across India. Get routine maintenance & repairs closer to you. Read more
Published: 12 Jan 2026, 04:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented