കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോയും യുണിസെഫും സംയുക്തമായി 'കുട്ടികളുടെ സമഗ്രമായ ആദ്യകാല വളർച്ച' എന്ന വിഷയത്തിൽ മാധ്യമപ്രവർത്തകർക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു.
യുണിസെഫ് കമ്മ്യൂണിക്കേഷൻസ് സ്പെഷ്യലിസ്റ്റ് ശ്രീ ശ്യാം സുധീർ ബണ്ടി ആമുഖ പ്രഭാഷണം നടത്തി. ആരോഗ്യ വെല്ലുവിളികൾ
കുടുംബങ്ങൾക്ക് ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സാമ്പത്തിക ബാധ്യത കുറയ്ക്കാൻ ഗവൺമെന്റുകൾ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡിസബിലിറ്റി റിപ്പോർട്ടിങ്ങിൽ മാധ്യമങ്ങൾ സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിക്കണമെന്നും ശ്രീ ശ്യാം സുധീർ ബണ്ടി അഭിപ്രായപ്പെട്ടു.
പാർശ്വവൽക്കരിക്കപ്പെടുന്ന വിഭാഗങ്ങളെ തിരിച്ചറിയുന്നതിലും ഫലപ്രദമായി ഇടപെടുന്നതിലും മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് ചടങ്ങിൽ സ്വാഗതം ആശംസിച്ച പ്രസ് ഇൻഫർമേഷൻ ബ്യൂറോ അഡീഷണൽ ഡയറക്ടർ ജനറൽ ശ്രീ വി. പളനിച്ചാമി ഐ ഐ എസ് പറഞ്ഞു. സമൂഹത്തിൽ സഹാനുഭൂതി വളർത്തുന്നതിലും മാധ്യമങ്ങൾക്ക് ഇടപെടാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശില്പശാലയിൽ ഗൂഗിൾ ന്യൂസ് ഇനിഷ്യേറ്റീവ് ഇന്ത്യ നെറ്റ്വർക്ക് പരിശീലകനും എ.ഐ. വിദഗ്ധനുമായ ശ്രീ മുരളീകൃഷ്ണ ചിന്നദുരൈ, ഫലപ്രദമായ കഥാഖ്യാനത്തിന് നിർമിതബുദ്ധിയുടെ ഉപയോഗം (Using AI for Effective Storytelling) എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.
UNICEF ഇന്ത്യയിലെ ആരോഗ്യ വിഭാഗം മേധാവിയും കമ്മ്യൂണിക്കേഷൻസ് സ്പെഷ്യലിസ്റ്റുമായ ഡോ. വിവേക് വീരേന്ദ്ര സിങ് കുട്ടികളുടെ സമഗ്രമായ ആദ്യകാല വളർച്ച (Introduction to Inclusive ECD) എന്ന വിഷയം പരിചയപ്പെടുത്തി.
തിരുവനന്തപുരം ചൈൽഡ് ഡെവലപ്മെന്റ് സെന്റർ ഡയറക്ടർ ഡോ. ദീപ ഭാസ്കരൻ സ്പെക്ട്രം വൈകല്യങ്ങളുള്ള കുട്ടികളുടെ രക്ഷാകർതൃത്വ (Parenting children with Spectrum Disabilities) ത്തെക്കുറിച്ച് സംസാരിച്ചു. എല്ലാവരെയും ഉൾക്കൊള്ളുന്ന ആരോഗ്യസംവിധാനം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച് (Building an inclusive Health Systems) കേരള ഗവൺമെന്റിന്റെ ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന നോഡൽ ഓഫീസർ ഡോ. അമർ എസ്. ഫെറ്റിൽ ആശയവിനിമയം നടത്തി.
പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഡയറക്ടർ ശ്രീമതി പാർവതി വി. ഐ.ഐ.എസ് കൃതജ്ഞത രേഖപ്പെടുത്തി. കുട്ടികളുടെ സമഗ്രമായ ആദ്യകാല വളർച്ച ഉറപ്പാക്കുന്നതിനും വികസന കാലതാമസങ്ങളും വൈകല്യങ്ങളും നേരത്തേ തിരിച്ചറിഞ്ഞ് ആവശ്യമായ പരിചരണവും പിന്തുണയും ലഭ്യമാക്കുന്നതിനും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
Content Highlights: PIB and UNICEF jointly organized a one-day workshop for journalists on Early Childhood Development (ECD) in Thiruvananthapuram., Discussions focused on reducing financial burdens of health challenges on families and using technology in disability reporting., Experts from Google News Initiative, UNICEF, and Child Development Centre led sessions on AI storytelling and inclusive health systems.
Published: 01 Nov 2026, 05:47 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented