ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും സഹായമായി 'മാപ്റ്റോ' എന്ന റൈഡ് ബുക്കിങ് ആപ്പ് തയ്യാറാക്കിയിരിക്കുകയാണ് ടെക്നോപാര്‍ക്കിലെ ലാന്‍ ഗ്ലോബല്‍ ടെക്നോളജി എന്ന സ്ഥാപനം. യൂസര്‍ഫീയോ അധിക ചാര്‍ജുകളോ ഏര്‍പ്പെടുത്താതെയാണ് നിലവില്‍ മാപ്റ്റോയുടെ പ്രവര്‍ത്തനം. യാത്രക്കാര്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്ത് ഓട്ടോറിക്ഷ ബുക്ക് ചെയ്യാനാകും.
ജില്ലയിലെ ഓട്ടോറിക്ഷ തൊഴിലാളികളെയും യാത്രക്കാരെയും നേരിട്ടുകണ്ട് രണ്ടുവര്‍ഷമായി നടത്തിയ സര്‍വേയിലൂടെ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആപ്പ് തയ്യാറാക്കിയത്. ഓണ്‍ലൈന്‍ കാബ് സര്‍വീസുകള്‍ക്ക് ചാര്‍ജുകള്‍ നല്‍കേണ്ടിവരുന്നതും തിരക്കേറിയ സമയത്ത് യാത്രക്കൂലിക്കുപുറമേ അധികനിരക്ക് നല്‍കേണ്ടതും ബുദ്ധിമുട്ടാകുന്നുവെന്നായിരുന്നു സര്‍വേയില്‍ പങ്കെടുത്തവരില്‍ കൂടുതല്‍പേരും പരാതിപ്പെട്ടത്.
ഇതിനുള്ള പരിഹാരമെന്നനിലയിലാണ് 'സീറോ കമ്മിഷന്‍' എന്ന രീതിയില്‍ മാപ്റ്റോ തയ്യാറാക്കിയത്. ഇരുപത്തിനാല് മണിക്കൂര്‍ കസ്റ്റമര്‍ സര്‍വീസുണ്ട്. നിലവില്‍ തിരുവനന്തപുരം ജില്ലയിലാണ് മാപ്‌റ്റോ ലഭ്യമാകുക. ആര്‍. സെല്‍വരാജ്, ആര്‍. സുദീപ് എന്നിവരാണ് ലാന്‍ ഗ്ലോബല്‍ ടെക്നോളജിയുടെ ഡയറക്ടര്‍മാര്‍.
മേയ് ഒന്നിന് ഡ്രൈവര്‍ ആപ്പ് പ്രവര്‍ത്തനം തുടങ്ങി. ആയിരത്തിലധികം ഡ്രൈവര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആര്‍സി ബുക്ക്, ഡ്രൈവിങ് ലൈസന്‍സ്, വാഹനത്തിന്റെ ഇന്‍ഷുറന്‍സ് തുടങ്ങിയ രേഖകളും ഫോട്ടോയും നല്‍കി ഡ്രൈവര്‍മാര്‍ക്ക് ആപ്പില്‍ രജിസ്റ്റര്‍ചെയ്യാം. ഡ്രൈവര്‍മാരുടെ പശ്ചാത്തലവും വാഹനത്തിന്റെപേരില്‍ കേസുകളുണ്ടോയെന്ന വിശദമായ പരിശോധനകള്‍ക്കുംശേഷം ഇവരെ മാപ്റ്റോയുടെ 'വെരിഫൈഡ് ഡ്രൈവര്‍' ആയി അംഗീകരിക്കും.
മാപ്റ്റോ ഡ്രൈവര്‍മാരില്‍നിന്ന് യൂസര്‍ഫീസോ മറ്റ് ചാര്‍ജുകളോ നിലവില്‍ ഈടാക്കുന്നുമില്ല. മീറ്റര്‍ നിരക്കിനുള്ള സവാരിക്കൂലി യാത്രക്കാരില്‍നിന്ന് നേരിട്ട് കൈപ്പറ്റാനും കഴിയും. ലാഭകരമാകുന്ന സാഹചര്യത്തില്‍ പിന്നീട് ഡ്രൈവര്‍മാര്‍ക്ക് ചെറിയനിരക്കില്‍ സബ് സ്‌ക്രിപ്ഷന്‍ ഏര്‍പ്പെടുത്തും.
Content Highlights: Mapto a free ride-booking app for auto-rickshaws in Trivandrum, connects riders with verified driver
Published: 27 Jun 2025, 04:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented