കെ.എസ്.ആര്‍.ടി.സി.യുടെ സ്‌കാനിയ ബസുകള്‍ ഇനി വാടകയ്ക്ക് ലഭിക്കും. കെ.എസ്.ആര്‍.ടി.സി.യുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബസുകള്‍ സ്വകാര്യ, പൊതുമേഖല, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കുന്നത്. വിവാഹങ്ങള്‍ക്കും ഇവ ഉപയോഗിക്കാം.

To advertise here,

തിരുവനന്തപുരം വി.എസ്.എസ്.സിയിലെ ശാസ്ത്രജ്ഞരെ ആന്ധ്രയിലെ ശ്രീഹരിക്കോട്ടയില്‍ കൊണ്ടുപോകുന്നതിന് വേണ്ടി കെ.എസ്.ആര്‍.ടി.സി.യുടെ നാല് സ്‌കാനിയ ബസുകള്‍ വാടകയ്ക്ക് നല്‍കും.

രാജ്യാന്തര നിലവാരമുള്ളവയാണ് മള്‍ട്ടി ആക്‌സില്‍ സ്‌കാനിയ ബസുകള്‍. വാടകയ്ക്കുനല്‍കുന്നത് പുതിയ ഡിസൈനിലുള്ള വാഹനമാണ്. കോവിഡിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി.യുടെ എല്ലാ സ്‌കാനിയ ബസുകളും ഓടുന്നില്ല. 

ബസ് വെറുതെകിടന്നാല്‍ കേടുപാട് സംഭവിക്കും. വാടകയ്ക്ക് നല്‍കുന്നതിലൂടെ വരുമാനം ലഭിക്കുന്നതിനോടൊപ്പം ബസ് നശിക്കുന്നത് തടയുകയും ചെയ്യാം എന്നാണ് കരുതുന്നത്.

Content Highlights: KSRTC Planning To Give Scania Buses For Rent