
ആലപ്പുഴ: സംസ്ഥാനസർക്കാരിന്റെ ഓൺലൈൻ ടാക്സി സംവിധാനം ‘കേരളസവാരി’ വീണ്ടും വരുന്നു. ഇതിനായി തദ്ദേശസ്ഥാപനങ്ങൾ ടാക്സികൾക്കായി പ്രധാന യാത്രാകേന്ദ്രങ്ങളിൽ പ്രീ പെയ്ഡ് കൗണ്ടർ ഒരുക്കണമെന്ന് തദ്ദേശവകുപ്പ് സെക്രട്ടറി നിർദേശിച്ചു.
‘മൂവിങ് ടെക്’ എന്ന ഏജൻസിയുടെ ‘നന്മയാത്രി’ എന്ന ആപ്പ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. സ്വകാര്യ ഓൺലൈൻ ടാക്സി കമ്പനികളുടെ ചൂഷണം തടയുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഇടപെടൽ.
വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, കെഎസ്ആർടിസി സ്റ്റാൻഡുകൾ, പ്രമുഖ ക്ഷേത്രങ്ങൾ തുടങ്ങിയയിടങ്ങളിൽ ഇതിനാവശ്യമായ ക്രമീകരണം വേണമെന്ന് തദ്ദേശസ്ഥാപനങ്ങളോടു നിർദേശിച്ചിട്ടുണ്ട്.
പദ്ധതി സംബന്ധിച്ച് തൊഴിൽനൈപുണ്യ വകുപ്പു സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ഇതിൽ ബന്ധപ്പെട്ട എല്ലാ വകുപ്പു സെക്രട്ടറിമാരും പങ്കെടുത്തു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പൂർണ സഹകരണം ഉറപ്പു നൽകി.
‘മൂവിങ് ടെക്’ ഏജൻസി തമിഴ്നാട്, കർണാടക, പശ്ചിമബംഗാൾ, ഒഡിഷ എന്നിവിടങ്ങളിൽ ഓൺലൈൻ ടാക്സി സംവിധാനം നടപ്പാക്കിയിട്ടുണ്ട്. കൊച്ചിനഗരത്തിൽ ‘യാത്രി’ എന്ന പേരിൽ ഇവർ സർവീസ് നടത്തുന്നുമുണ്ട്. ഇവിടെ ദിവസം 300-400 യാത്രകൾ ലഭിക്കുന്നുണ്ട്. പദ്ധതി നടത്തിപ്പിൽ സർക്കാരിനു ചെലവുണ്ടാകില്ല.
‘കേരള സവാരി’ എന്ന പേരിൽ ഓൺലൈൻ ടാക്സി സംവിധാനം സർക്കാർ 2022-ൽ തുടങ്ങിയിരുന്നു. തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി. എന്നാൽ, ആപ്പുമായി ബന്ധപ്പെട്ട സാങ്കേതികത്തകരാർ കാരണം പരാജയപ്പെട്ടു. പോരായ്മകളിൽനിന്നു പാഠമുൾക്കൊണ്ടാണ് പുതിയ ഏജൻസിയെ തിരഞ്ഞെടുത്ത് പദ്ധതി നടപ്പാക്കുന്നത്.
Content Highlights: Kerala`s government relaunches KeralaSavari, its online taxi service,
Published: 07 Aug 2025, 08:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented