
പന്തളം: ഡി.ജെ. ഡാൻസുപോലെ മിന്നിത്തിളങ്ങുന്ന വാഹനം റോഡിലൂടെ ഒഴുകിനീങ്ങുന്നത് കണ്ട മോട്ടോർവാഹനവകുപ്പ് അമ്പരന്നു. പിന്നെ സ്കെച്ചിട്ട് പൊക്കാനുള്ള കാത്തിരുപ്പുതുടങ്ങി. എം.സി. റോഡിൽ കുളനടയ്ക്കടുത്ത് മാന്തുക ഭാഗത്തുകൂടി വൈകീട്ട് അഞ്ചിനാണ് റോഡിനെ പ്രകാശപൂരിതമാക്കി ആംബുലൻസ് വാൻ തിരുവല്ല ഭാഗത്തേക്ക് പാഞ്ഞുപോയത്.
രാത്രി 7.30-ന് ഇതേ സ്ഥലത്ത് കാത്തുനിന്ന പത്തനംതിട്ട എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ.യുടെ സ്പെഷ്യൽ സ്‌ക്വാഡ് വാഹനം തിരികെയെത്തിയപ്പോൾ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് ഡി.ജെ. ആംബുലൻസിന്റെ ലൈറ്റ് സംവിധാനം ശരിക്കും മനസ്സിലായത്.
ചുറ്റും എൽ.ഇ.ഡി. കളർലൈറ്റുകൾ, നാല് ഹോൺ തുടങ്ങി ടൂറിസ്റ്റ് ബസിനെ വെല്ലുന്ന ലൈറ്റ് സംവിധാനമാണ് ആംബുലൻസിനെ ആകർഷിക്കാനായി പിടിപ്പിച്ചിരുന്നത്. പിടിച്ചപ്പോൾ രോഗി ഇല്ലായിരുന്നു. 11,000 രൂപ പിഴ എഴുതി നൽകി. പൂർവ സ്ഥിതിയിലാക്കി ഏഴുദിവസത്തിനകം ഹാജരാക്കണമെന്ന് നിർദേശം നൽകി ആംബുലൻസ് വിട്ടയച്ചു.
Content Highlights: An ambulance was fined for having excessive, DJ-style LED lights., The Kerala Motor Vehicles Department (MVD) imposed a fine of ₹11,000., The incident occurred near Kulanada, Pandalam in Pathanamthitta district., The vehicle was ordered to be restored to its original condition within seven days.
Published: 06 Mar 2026, 12:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented