ബെംഗളൂരു: കര്‍ണാടകത്തില്‍ ഡ്രൈവിങ് ലൈസന്‍സുകളും വാഹനങ്ങളുടെ ആര്‍.സി. ബുക്കുകളും സ്മാര്‍ട്ട് കാര്‍ഡുകളാക്കി മാറ്റാന്‍ ഗതാഗതവകുപ്പ് നടപടി തുടങ്ങി. ചിപ്പ് പതിച്ച് ക്യൂ ആര്‍. കോഡുള്ള കാര്‍ഡുകള്‍ വിതരണംചെയ്യാനാണ് പദ്ധതി. പുതിയ വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന വിധത്തിലാണ് കാര്‍ഡുകള്‍ തയ്യാറാക്കുക.
വരുന്ന ജനുവരിയോടെ സ്മാര്‍ട്ട് കാര്‍ഡുകളുടെ വിതരണം തുടങ്ങാമെന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. ചിപ്പിലും ക്യൂ ആര്‍ കോഡിലും വിവരങ്ങള്‍ ശേഖരിച്ചു വെക്കാനാകുമെന്നതാണ് നേട്ടം. ആവശ്യം വരുമ്പോള്‍ ഇത് എളുപ്പത്തില്‍ ലഭ്യമാക്കുകയും ചെയ്യാം.
നിലവിലുള്ള ഡ്രൈവിങ് ലൈസന്‍സിനെയും ആര്‍.സി.യെയും അപേക്ഷിച്ച് കേടുകൂടാതെ സൂക്ഷിക്കാനാവുമെന്നതും സ്മാര്‍ട്ട് കാര്‍ഡ് ആകുമ്പോള്‍ നേട്ടമാകും. കൂടുതല്‍ സുരക്ഷയും ലഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Content Highlights: karnataka smart card driving licence and vehicle rc
Published: 19 Nov 2024, 08:24 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented