വാഹനത്തിനൊപ്പം ചാര്‍ജിങ് സൗകര്യം, ഫിനാന്‍സ് സംവിധാനം, വില്‍പ്പനാനന്തര സേവനങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്നാണ് പുതിയ ബ്രാന്ഡെത്തുന്നത്.

മുംബൈ: ആംപ്സ്റ്റാർ ബ്രാൻഡിൽ വൈദ്യുത വാണിജ്യ വാഹനങ്ങളുമായി ജെ.എസ്.ഡബ്ല്യു. ഗ്രൂപ്പ്. ഇലക്ട്രിക് ബസുകളും ട്രക്കുമാണ് കമ്പനി മുംബൈയിൽ അവതരിപ്പിച്ചത്. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലെ പുതിയ ഫാക്ടറിയിലാണ് ഇവയുടെ ഉത്പാദനം. ജെ.എസ്.ഡബ്ല്യു. ഗ്രീൻടെക് ലിമിറ്റഡിനു കീഴിൽ 16 മാസംകൊണ്ടാണ് ഫാക്ടറിയുടെ നിർമാണം പൂർത്തിയാക്കിയതെന്ന് ചെയർമാൻ സജ്ജൻ ജിൻഡാൽ പറഞ്ഞു.
വാഹനത്തിനൊപ്പം ചാർജിങ് സൗകര്യം, ഫിനാൻസ് സംവിധാനം, വിൽപ്പനാനന്തര സേവനങ്ങൾ എന്നിവയെല്ലാം ചേർന്നാണ് പുതിയ ബ്രാൻഡെത്തുന്നത്. 150 കിലോവാട്ട് മുതൽ 500 കിലോവാട്ട് വരെ ബാറ്ററി ശേഷിയിൽ മോഡലുകൾ ലഭ്യമായിരിക്കും. പൂർണമായി പണം നൽകി വാങ്ങുന്നതിനും കിലോമീറ്റർ അടിസ്ഥാനത്തിൽ ബാറ്ററി വാടകയായി ലഭിക്കുന്നതിനും സംവിധാനമുണ്ടെന്ന് പാർഥ് ജിൻഡാൽ പറഞ്ഞു.
ഒറ്റ റീച്ചാർജിൽ 200 കിലോമീറ്ററിലധികം ദൂരപരിധിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇലക്ട്രിക് കറന്റിന്റെ യൂണിറ്റായ ആംപിയറിൽനിന്നുള്ള 'ആംപ്', ഇച്ഛാശക്തി, നേതൃത്വം, പുരോഗതി എന്നിവയെ പ്രതിനിധീകരിച്ച് 'സ്റ്റാർ' എന്നീ പദങ്ങൾ ചേർത്താണ് ആംപ്സ്റ്റാർ എന്ന ബ്രാൻഡിനു രൂപം നൽകിയിരിക്കുന്നതെന്ന് പാർഥ് ജിൻഡാൽ കൂട്ടിച്ചേർത്തു. ഏഴു മീറ്റർ മുതൽ 18 മീറ്റർ വരെയുള്ള അളവിൽ ബസുകൾ ലഭിക്കുമെന്ന് ജെ.എസ്.ഡബ്ല്യു. ഗ്രീൻ ടെക് സി.ഇ.ഒ. സുമിത് മിത്തലും അറിയിച്ചു. വൈകാതെ ടിപ്പർ, ഫിക്‌സഡ് ബോഡി ഡംപറുകൾ എന്നിവയും വിപണിയിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: JSW Group launched the Ampstar brand for electric commercial vehicles in Mumbai., Vehicles are manufactured at the new facility in Chhatrapati Sambhaji Nagar, Maharashtra., Offers 150 kW to 500 kW battery capacity with a range of over 200 km per charge., Provides innovative buying models including outright purchase and kilometer-based battery rental.
Published: 23 Sept 2026, 11:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented