
ജാപ്പനീസ് വാഹനനിര്‍മാതാക്കളായ ഹോണ്ടയും നിസ്സാനും കൈകോർക്കാനൊരുങ്ങുന്നതായി സൂചന. ഇതുസംബന്ധിച്ച് ഇരുകമ്പനികളും തമ്മില്‍ പ്രാരംഭചര്‍ച്ചകള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. സഹകരണം ശക്തമാക്കുന്നതിനൊപ്പം ലയനസാധ്യതകളും ചർച്ചചെയ്യുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രാദേശികതലത്തിലും ആഗോളതലത്തിലും എതിരാളികളില്‍നിന്നുള്ള കടുത്ത മത്സരം നേരിടാനായാണ് ജാപ്പനീസ് വാഹനനിര്‍മാതാക്കളായ ഹോണ്ടയും നിസ്സാനും കൈകോര്‍ക്കുന്നത്. ടെസ്ലയും ചൈനീസ് വാഹനനിര്‍മാതാക്കളും അടക്കിവാഴുന്ന ഇലക്ട്രിക് വാഹന നിര്‍മാണ രംഗത്തായിരിക്കും ഇരുവരും കൂടുതല്‍ സഹകരിക്കുകയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
നിസാന്‍-ഹോണ്ട കമ്പനികളുടെ കുടക്കീഴില്‍ പുതിയൊരു സംരംഭം ആരംഭിക്കാനുള്ള സാധ്യതയും ചർച്ചചെയ്യപ്പെടുന്നുണ്ടെന്നാണ് സൂചന. എന്നാല്‍, ഇതുസംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതിനിടെ, ഹോണ്ടയ്ക്കും നിസ്സാനും ഒപ്പം മറ്റൊരു ജാപ്പനീസ് വാഹനനിര്‍മാതാക്കളായ 'മിത്‌സുബിഷി'യും പങ്കാളികളായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇ.വി. വിപണിയില്‍ വെല്ലുവിളികളുയര്‍ന്നതോടെയാണ് ഹോണ്ടയും നിസ്സാനും പുതിയ നീക്കങ്ങളിലേക്ക് കടക്കുന്നത്. ഇ.വി.കളുടെ കടന്നുവരവോടെ യൂറോപ്പിലും യു.എസിലും ഇരുകമ്പനികള്‍ക്കും കടുത്ത മത്സരം നേരിടേണ്ടിവന്നിരുന്നു. വിപണിയിലും പിന്നോട്ടുപോയി. ഇതിനൊപ്പം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യക്കാരേറിയതോടെ ചൈനയിലെ വിപണിവിഹിതത്തിലും ഹോണ്ടയ്ക്കും നിസ്സാനും വന്‍ ഇടിവുണ്ടായി. ഇതും പുതിയനീക്കത്തിന് കാരണമായെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ടൊയോട്ട കഴിഞ്ഞാല്‍ ജപ്പാനിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹനനിര്‍മാതാക്കളാണ് ഹോണ്ട. നിസ്സാന്‍ ഏറ്റവും വലിയ മൂന്നാമത്തെ കമ്പനിയും.
Content Highlights: honda nissan merger reports and mitsubishi also in talks
Published: 18 Dec 2024, 02:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented