ഒരുമിച്ച് ഒരുകാറില്‍ വന്നാല്‍ നിരത്തുകളില്‍ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് കാര്‍ പൂളിങ് സംവിധാനം.

ബെംഗളൂരു: ഗതാഗതക്കുരുക്കിനെ നേരിടാൻ ജീവനക്കാർക്കിടയിൽ കാർ പൂളിങ് പ്രോത്സാഹിപ്പിക്കാൻ കർണാടക സർക്കാർ. ബെംഗളൂരുവിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് പോംവഴി കാണാനുള്ള നടപടികളിൽ ഒന്നെന്ന നിലയിലാണ് പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നത്.
ഓഫീസിലേക്ക് ഓരോരുത്തരും സ്വന്തം കാറിൽ എത്തുന്നതിനുപകരം ഒരു സ്ഥലത്തുനിന്നുള്ളവർ ഒരുമിച്ച് ഒരുകാറിൽ വന്നാൽ നിരത്തുകളിൽ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് കാർ പൂളിങ് സംവിധാനം കൊണ്ടുവരുന്നത്.
നിലവിൽ സർക്കാർജീവനക്കാരുടെ ഹാജർ രേഖപ്പെടുത്താൻ തയ്യാറാക്കിയിട്ടുള്ള കർത്തവ്യ മൊബൈൽ ആപ്പുതന്നെ കാർ പൂളിങ്ങിനുള്ള സംവിധാനംകൂടി ഏർപ്പെടുത്തി വികസിപ്പിക്കാനാണ് ഒരുങ്ങുന്നത്. ഒരേ റൂട്ടിൽ യാത്രചെയ്യേണ്ട ജീവനക്കാർ ഒരുമിച്ച് യാത്രചെയ്താൽ ഇന്ധനച്ചെലവ് പങ്കിടാൻ സാധിക്കും. അതിനാൽ ഓരോരുത്തർക്കും യാത്രാച്ചെലവും കുറയും.
ഗതാഗതസ്തംഭനം രൂക്ഷമായ ബെംഗളൂരുവിൽ ചെറിയദൂരം യാത്രചെയ്യുന്നതിന് ഇന്ധനച്ചെലവ് കൂടുതലാണ്. കാർ പൂളിങ് വ്യാപകമാക്കിയാൽ ഈ പ്രശ്നം പരിഹരിക്കാം. തലസ്ഥാനമായ ബെംഗളൂരുവിൽ ധാരാളം സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളുമുള്ളതിനാൽ പദ്ധതി വിജയിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
ഓരോ റൂട്ടിലും പൂളിങ്ങിന് തയ്യാറായ കാറുകളുടെ വിവരവും അതിന്റെ ഉടമസ്ഥർ, അതിൽ യാത്രചെയ്യുന്ന മറ്റുള്ളവർ തുടങ്ങിയ വിവരങ്ങൾ എല്ലാം ലഭ്യമായ വിധത്തിലായിരിക്കും ആപ്പിന്റെ പ്രവർത്തനമെന്ന് അധികൃതർ അറിയിച്ചു.
Content Highlights: Karnataka government introduces car pooling for employees to reduce Bengaluru traffic., The Karthavya mobile app will be updated to include car pooling features., Helps in reducing the number of vehicles on the road and lowers fuel expenses., Details of car owners and route companions will be managed through the app.
Published: 24 Nov 2026, 12:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented