സേനയിലേക്ക് പുതിയ കിയ കാരൻസ് എംപിവികൾ ചേർത്ത് ഗോവ പോലീസ്. പോലീസ് കൺട്രോൾ റൂം (PCR) വാഹനങ്ങളായാണ് കാരൻസ് എത്തിയിരിക്കുന്നത്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് പുത്തൻ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു.
ചടങ്ങിന്റെ ചിത്രങ്ങൾ മുഖ്യമന്ത്രി എക്‌സിൽ തന്റെ പേജിൽ പങ്കുവെച്ചിട്ടുണ്ട്. സംസ്ഥാനത്തെ അടിയന്തര പ്രതികരണ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ഈ PCR വാഹനങ്ങൾ ഗോവയിലുടനീളം മണ്ഡ്രേം, മോപ, വാൽപോയി, കുൻകോലിം, കാനക്കോണ തുടങ്ങിയ പ്രദേശങ്ങളിൽ വിന്യസിക്കും.
വാഹനത്തിന് മുകളിൽ സ്ട്രോബ് ലൈറ്റുകൾ ഘടിപ്പിച്ചതും വശങ്ങളിൽ ഡെക്കലുകൾ ഒട്ടിച്ചതുമാണ് പുറമേയുള്ള മാറ്റങ്ങൾ. പോലീസ് കൺട്രോൾ റൂമിലേക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുന്നതിനായി ഈ വാഹനങ്ങൾക്കുള്ളിൽ ആശയവിനിമയ ഉപകരണങ്ങൾ ചേർത്തിരിക്കാനും സാധ്യതയുണ്ട്.

കഴിഞ്ഞ വർഷം പഞ്ചാബ് പോലീസും തങ്ങളുടെ വാഹനവ്യൂഹത്തിലേക്ക് 71 പുതിയ കിയ കാരൻസ് വാഹനങ്ങൾ എമർജൻസി റെസ്‌പോൺസ് വെഹിക്കിൾസ് (ERV) ആയി ഉൾപ്പെടുത്തിയിരുന്നു. സ്ട്രോബ് ലൈറ്റുകൾ, സൈറണുകൾ, വശങ്ങളിൽ "ഡയൽ 112 - എമർജൻസി റെസ്‌പോൺസ് വെഹിക്കിൾ" എന്ന ഡെക്കലുകൾ എന്നിവ ഇവയിൽ ഘടിപ്പിച്ചിട്ടുണ്ട്.
Content Highlights: Goa CM flags off new Kia Carens PCR vehicles to strengthen ERSS-112 system
Published: 07 Aug 2025, 12:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented