കഴിഞ്ഞ ദിവസമാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ് പ്രീമിയം എംപിവി മോഡലായ ക്ലാവിസ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. മാരുതി സുസുക്കി എര്‍ട്ടിഗയുടെ പ്രീമിയം പതിപ്പായ എക്‌സ്എല്‍6 പോലെ കിയ കാരന്‍സിന്റെ പ്രീമിയം മോഡലായാണ് ക്ലാവിസ് എത്തിയിരിക്കുന്നത്. എന്നാല്‍, ക്ലാവിസിന്റെ അവതരണത്തിന് പിന്നാലെ കാരന്‍സിന്റെ വേരിയന്റുകളുടെ എണ്ണം ഒന്നാക്കി കുറച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. പ്രീമിയം ഓപ്ഷണല്‍ വേരിയന്റില്‍ മാത്രമായിരിക്കും കാരന്‍സ് ഇനി എത്തുക.
മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളില്‍ ഐഎംടി-മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ നിരത്തുകളില്‍ എത്തുന്ന കാരന്‍സിന്റെ ഈ വേരിയന്റിന് 11.40 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഏഴ് സീറ്റിങ് ലേഔട്ടിലാണ് ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. ക്ലാവിസുമായുള്ള വിലയിലെ അന്തരം മറികടക്കുന്നതിനായാണ് കാരന്‍സിന്റെ വേരിയന്റുകളുടെ എണ്ണം കുറച്ചിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. ഏഴ് വേരിയന്റുകളില്‍ എത്തുന്ന ക്ലാവിസിന്റെ വില ഇതുവരെയും കിയ മോട്ടോഴ്‌സ് പ്രഖ്യാപിച്ചിട്ടില്ല.
ഫീച്ചര്‍ സമ്പന്നമായ വേരിയന്റാണ് കാരന്‍സ് നിരയില്‍ നിലനിര്‍ത്തിയിരിക്കുന്നതെന്നതാണ് ആശ്വാസം. ഡ്യുവല്‍ ടോണ്‍ നിറങ്ങളിലാണ് അകത്തളം ഒരുങ്ങുന്നത്. വണ്‍ ടച്ചില്‍ മടക്കാവുന്ന സീറ്റുകള്‍, റൂഫില്‍ നല്‍കിയിട്ടുള്ള എസി വെന്റുകള്‍, സ്ലൈഡിങ് ഓപ്ഷനില്‍ 60ഃ40 അനുപാതത്തില്‍ മടക്കാനാകുന്ന രണ്ടാം നിര സീറ്റുകള്‍, അഞ്ച് യുഎസ്ബി സി-ടൈപ്പ് ചാര്‍ജിങ് പോര്‍ട്ടുകള്‍, എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റന്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നീ ഫീച്ചറുകളാണ് ഈ വാഹനത്തിന്റെ ഇന്റീരിയറിലുള്ളത്.
എല്‍ഇഡി ലൈറ്റുകള്‍, അലോയി വീലുകള്‍, ടേണ്‍ ഇന്റിക്കേറ്റര്‍ നല്‍കിയിട്ടുള്ള റിയര്‍വ്യൂ മിറര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കിയുള്ള അലങ്കാരങ്ങളാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയറിലുള്ളത്. മികച്ച സുരക്ഷ സംവിധാനങ്ങളും ഈ വാഹനത്തില്‍ ഒരുങ്ങുന്നുണ്ട്. ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, വെഹിക്കിള്‍ മാനേജ്‌മെന്റ് സിസ്റ്റം, ബ്രേക്ക് അസിസ്റ്റ് സിസ്റ്റം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഡൗണ്‍ഹില്‍ ബ്രേക്ക് കണ്‍ട്രോള്‍, ഡിസ്‌ക് ബ്രേക്കുകള്‍ തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും ഈ വേരിയന്റില്‍ നല്‍കുന്നുണ്ട്.
രണ്ട് പെട്രോള്‍ ഒരു ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളിലാണ് കാരന്‍സിന്റെ ഈ വേരിയന്റും എത്തുന്നത്. 158 ബിഎച്ച്പി പവറും 253 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 113 ബിഎച്ച്പി പവറും 144 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍, 115 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് ഇതിലെ എന്‍ജിനുകള്‍. ആറ് സ്പീഡ് ഐഎംടി, ആറ് സ്പീഡ് മാനുവല്‍ എന്നിവയാണ് ഈ വേരിയന്റിലെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.
Content Highlights: Kia Optimizes Carens Range- One Premium Variant Remains After New Clavis MPV Introduction
Published: 10 May 2025, 02:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented