ജിഎസ്ടി കുറവു വന്നതിനാല്‍ അടുത്തിടെ വാഹനങ്ങളുടെ രജിസ്ട്രേഷന് വര്‍ധിച്ചിട്ടുണ്ട്.

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ജോയിന്റ് ആര്‍ടി ഓഫീസില്‍ കഴിഞ്ഞ ദിവസം കെഎല്‍ 40 എക്സ് 4444 എന്ന രജിസ്ട്രേഷന് നമ്പര്‍ ലേലത്തില്‍ പോയത് 3,02,000 രൂപയ്ക്ക്. കണ്ടന്തറ സ്വദേശി ഫെന്‍സിയാണ് മഹീന്ദ്ര എക്സ് ഇവി വാഹനത്തിനുവേണ്ടി ഫാന്‍സി നമ്പര്‍ ലേലത്തില്‍ എടുത്തത്.
ജിഎസ്ടി കുറവു വന്നതിനാല്‍ അടുത്തിടെ വാഹനങ്ങളുടെ രജിസ്ട്രേഷന് വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചത്തെ ബുക്കിങ് പ്രകാരം 90 വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. ഓരോ ആഴ്ചയിലെയും ബുക്കിങ് അനുസരിച്ച് തിങ്കളാഴ്ചകളിലാണ് നമ്പര്‍ അലോട്ട് ചെയ്യുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച അഞ്ച് ഫാന്‍സി നമ്പറുകള്‍ ലേലത്തിനുണ്ടായിരുന്നു. ഫാന്‍സി നമ്പറുകള്‍ക്ക് 50,000 രൂപയാണ് ഫീസ്. ഒന്നരമാസം മുന്‍പ് 3333 എന്ന നമ്പര്‍ നാലുലക്ഷം രൂപയ്ക്ക് ലേലത്തില്‍ പോയിരുന്നു.
Content Highlights: A fancy registration number, KL 40 X 4444, fetched ₹3.02 Lakhs in an auction at Perumbavoor Joint RT Office. The buyer acquired it for a Mahindra XUV electric vehicle.
Published: 08 Oct 2025, 02:06 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented