
1996-ല്‍ രത്തന്‍ ടാറ്റ കൈകൊണ്ട് എഴുതിയ കത്തിന്റെ ചിത്രം പങ്കുവെച്ച് ആര്‍പിജി ഗ്രൂപ്പ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്ക. എല്ലാ ഇന്ത്യക്കാരും താങ്കളോട് കടപ്പെട്ടിരിക്കുന്നു എന്നുപറഞ്ഞുകൊണ്ട് മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന് എഴുതിയ കത്താണ് പുറത്തുവന്നിട്ടുള്ളത്. സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ പേരില്‍ റാവുവിനെ അഭിനന്ദിച്ചുകൊണ്ടുള്ളതാണ് കത്ത്.
ഇന്ത്യന്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പിതാവെന്ന് അറിയപ്പെടുന്ന വ്യക്തിയാണ് മുന്‍ പ്രധാനമന്ത്രി നരസിംഹ റാവു. 1996-ലാണ് അദ്ദേഹം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മുഖച്ഛായ മാറ്റുന്ന നടപടികള്‍ സ്വീകരിച്ചത്. ഇതിന്റെ പേരിലായിരുന്നു റാവുവിനെ അഭിനന്ദിച്ചുകൊണ്ട് രത്തന്‍ ടാറ്റ കത്തെഴുതിയത്.
ഇന്ത്യയുടെ വികസനത്തില്‍ രത്തന്‍ ടാറ്റ എത്രത്തോളം ശ്രദ്ധാലുവായിരുന്നു എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഹര്‍ഷ് ഗോയങ്ക കത്ത് പങ്കിവച്ചിട്ടുള്ളത്. താങ്കളുടെ സര്‍ക്കാര്‍ ഇന്ത്യയെ സാമ്പത്തികമായി ലോകഭൂപടത്തില്‍ എത്തിച്ചിരിക്കുന്നുവെന്നും നാം ഇപ്പോള്‍ ലോകസമൂഹത്തിന്റെ ഭാഗമായി മാറിയെന്നും കത്തില്‍ രത്തന്‍ ടാറ്റ പറയുന്നുണ്ട്. സാമ്പത്തിക ഉദാരവത്കരണ നയങ്ങള്‍ ധീരവും ദീര്‍ഘവീക്ഷണമുള്ളതുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സാമ്പത്തിക ഉദാരവത്കരണ നടപടികള്‍ ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്. ഇന്ത്യയ്ക്കുവേണ്ടി താങ്കള്‍ ചെയ്തകാര്യം ഒരിക്കലും വിസ്മരിക്കപ്പെടില്ലെന്നും രത്തന്‍ ടാറ്റ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Content Highlights: every indians owes you a debt ratan tatas 1996 letter
Published: 16 Oct 2024, 12:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented