പഴയ വാഹനങ്ങളിലടക്കം പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തിയിരുന്നതായി ടൊയോട്ട കിര്‍ലോസ്കറിന്റെ വിക്രം ഗുലാത്തി വ്യക്തമാക്കി.

മുംബൈ: ഇന്ത്യൻ സാഹചര്യങ്ങളിൽ വാഹനങ്ങളിൽ 20 ശതമാനം എഥനോൾ ചേർന്ന ഇന്ധനം സുരക്ഷിതമാണെന്ന് വാഹന നിർമാതാക്കൾ. മാരുതി സുസുക്കി, ടൊയോട്ട കിർലോസ്കർ, ഹ്യൂണ്ടായ്, ഹീറോ മോട്ടോകോർപ്, ടി.വി.എസ്. മോട്ടോർ, ബജാജ് ഓട്ടോ എന്നീ കമ്പനികളെല്ലാം ഇ 20-യെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്.
20 ശതമാനത്തിൽ കൂടുതൽ എഥനോൾ ചേർക്കുന്നത് ഘട്ടംഘട്ടമായിമാത്രമേ നടപ്പാക്കാവൂ എന്ന് മെഴ്സിഡസ് ബെൻസ് ഉൾപ്പെടെയുള്ള കമ്പനികൾ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
ദീർഘകാലത്തെ ലബോറട്രി പരീക്ഷണത്തിനും വിവിധ രാജ്യങ്ങളിൽ പരീക്ഷണത്തിനുംശേഷമാണ് പെട്രോളിനൊപ്പം എഥനോൾ ചേർക്കുന്നത് നടപ്പാക്കുന്നത്. പഴയ വാഹനങ്ങളിലടക്കം പരീക്ഷണ നിരീക്ഷണങ്ങൾ നടത്തിയിരുന്നതായി ടൊയോട്ട കിർലോസ്കറിന്റെ വിക്രം ഗുലാത്തി വ്യക്തമാക്കി. അന്താരാഷ്ട്രതലത്തിൽ അംഗീകരിച്ചിട്ടുള്ള യു.എൻ.ഇ.സി.ഇ. സ്റ്റാൻഡേഡ് അനുസരിച്ചാണ് മിശ്രണമെന്നും അദ്ദേഹം പറയുന്നു.
ഇ 20 പെട്രോളിന് സർട്ടിഫിക്കേഷൻ ഇല്ലാത്ത, മൂന്നുവർഷം മുൻപ് നിർമിച്ച 1.5 കോടി വാഹനങ്ങൾ പരിശോധിച്ചതിൽ ഒന്നിലും തുരുമ്പിന്റെ പ്രശ്നം കണ്ടെത്താനായില്ലെന്ന് മാരുതി സുസുക്കി പറയുന്നു. കമ്പനിയുടെ സർവീസ് ശൃംഖലകളിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തൽ.
Content Highlights: Major Indian automakers support the 20% ethanol-blended fuel (E20) mandate., Extensive lab testing confirms no corrosion issues in older vehicles., Fuel standards align with international UNECE regulations., Mercedes-Benz suggests a phased approach for concentrations exceeding 20%.
Published: 09 Jul 2026, 07:37 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented