ബില്ലിലെ വ്യവസ്ഥകള് പ്രകാരം ചൈനീസ് സ്ഥാപനങ്ങള്ക്ക് 15 ശതമാനത്തിലധികം ഉടമസ്ഥാവകാശമുള്ള കമ്പനികളെ നിരോധിക്കാനാണ് യു.എസ് ലക്ഷ്യമിടുന്നത്.

അമേരിക്കയിൽ മെഴ്സിഡീസ് ബെൻസ് വാഹനങ്ങൾ വിൽക്കുന്നതിന് ഭാവിയിൽ തടസം നേരിട്ടേക്കാം എന്ന് റിപ്പോർട്ടുകൾ. ചൈനീസ് വാഹന നിർമ്മാതാക്കൾക്ക് യു.എസ് വിപണിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് ജർമൻ വാഹന നിർമാതാക്കൾക്ക് ആശങ്ക. ഇതുസംബന്ധിച്ച നിയമനിർമ്മാണത്തിന് യുഎസ് സെനറ്റ് കൊമേഴ്സ് കമ്മിറ്റി അംഗീകാരം നൽകിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.
ബില്ലിലെ വ്യവസ്ഥകൾ പ്രകാരം ചൈനീസ് സ്ഥാപനങ്ങൾക്ക് 15 ശതമാനത്തിലധികം ഉടമസ്ഥാവകാശമുള്ള കമ്പനികളെ നിരോധിക്കാനാണ് യു.എസ് ലക്ഷ്യമിടുന്നത്. മെഴ്സിഡീസ്-ബെൻസിൽ ഏകദേശം 20 ശതമാനം ചൈനീസ് നിക്ഷേപമുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഇതുമൂലം കമ്പനിക്കും വിലക്കുവരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
‘കണക്റ്റഡ് വെഹിക്കിൾ സെക്യൂരിറ്റി ആക്ട്- 2026’ എന്ന ഈ ബിൽ എതിരില്ലാതെ പാസാക്കപ്പെടുകയും സെനറ്റിന്റെ പരിഗണനയ്ക്ക് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. സെനറ്റർ മോറിനോയാണ് ബിൽ അവതരിപ്പിച്ചത്. ഈ നിയമം ചൈനീസ് വാഹന നിർമാതാക്കൾ ഉയർത്തുന്ന ഭീഷണിക്കെതിരെ അമേരിക്കൻ വാഹന നിർമാണ കമ്പനികളെയും അവയിലെ ജീവനക്കാരെയും സംരക്ഷിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ചൈനീസ് കമ്പനികളെയും അവയുടെ അനുബന്ധ ഘടകങ്ങളെയും അമേരിക്കൻ മണ്ണിൽ നിരോധിക്കും. ചൈനയിലോ സമാനമായ ഭീഷണി ഉയർത്തുന്ന മറ്റേതെങ്കിലും രാജ്യങ്ങളിലോ നിർമ്മിച്ച വാഹനങ്ങളുടെ ഇറക്കുമതി, വിൽപ്പന എന്നിവ ഈ ബിൽ നിരോധിക്കുന്നു. ചൈന വികസിപ്പിച്ച കണക്റ്റഡ് വെഹിക്കിൾ സാങ്കേതികവിദ്യകൾ, സോഫ്റ്റ്‌വെയർ, ഡാറ്റാ സിസ്റ്റങ്ങൾ എന്നിവ അമേരിക്കൻ റോഡുകളിൽ ഉപയോഗിക്കുന്നതും നിരോധിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമം പ്രാബല്യത്തിൽ വന്നാലും മെഴ്സിഡീസ്-ബെൻസിന് 2030 വരെ അമേരിക്കയിൽ പ്രവർത്തനം തുടരാൻ സമയം ലഭിക്കും. ആവശ്യമെങ്കിൽ ഇളവുകൾ നേടാനും കഴിയും. ബ്ലൂടൂത്ത്, വൈ-ഫൈ, സെല്ലുലാർ കണക്റ്റിവിറ്റി, ചില സാറ്റലൈറ്റ് കമ്യൂണിക്കേഷൻ സാങ്കേതികവിദ്യകൾ എന്നിവയെല്ലാം ഈ നിയമത്തിന്റെ പരിധിയിൽവരും. അമേരിക്കൻ വാഹന ഉടമകളുടെ സുപ്രധാന ഡേറ്റ ശേഖരിക്കാനുള്ള വാഹനങ്ങളുടെ കഴിവുമായി ബന്ധപ്പെട്ട ദേശീയ സുരക്ഷാ ആശങ്കകൾക്കും പുതിയ നിയമം പരിഹാരം കാണുമെന്ന് കരുതപ്പെടുന്നു.
പ്രതികരണവുമായി മെഴ്‌സിഡീസ് ബെൻസ്
രാജ്യസുരക്ഷ ഉറപ്പാക്കാനുള്ള യു.എസ് നിയമനിർമ്മാണത്തെ തങ്ങൾ പിന്തുണയ്ക്കുന്നു എന്നാണ് മെഴ്‌സിഡിസ് ബെൻസ് പ്രതികരിച്ചത്. നിയമനിർമ്മാണം തങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി കൂട്ടിച്ചേർത്തു. തങ്ങളുടെ ജീവനക്കാർ, ഡീലർമാർ, വിതരണക്കാർ, ഉപഭോക്താക്കൾ എന്നിവരെ സംരക്ഷിക്കുന്നത് തുടരുമെന്നും കമ്പനി അറിയിച്ചു.
മറ്റു കാർ നിർമ്മാതാക്കളെയും ബാധിച്ചേക്കും
പുതിയ നിയമനിർമാണം ബാധിക്കാനിടയുള്ളത് മെഴ്‌സിഡീസ് ബെൻസിനെ മാത്രമല്ല. ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ പോൾസ്റ്റാർ യുഎസിൽ വാഹനങ്ങൾ വിൽക്കുന്നത് നിർത്താൻ ട്രംപ് ഭരണകൂടം കമ്പനിയെ നിർബന്ധിക്കുകയാണെന്ന് അടുത്തിടെ ആരോപിച്ചിരുന്നു. സ്വീഡൻ ആസ്ഥാനമായുള്ള ഈ കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും ചൈനയുടെ ഗീലി ഹോൾഡിങ്‌സിന്റെ കൈവശമാണ്. പോൾസ്റ്റാറിന്റെ സഹോദര ബ്രാൻഡായ വോൾവോ കാർസ് മെയ് മാസത്തിൽ യുഎസിൽ വാഹനങ്ങൾ വിൽക്കുന്നത് തുടരാൻ അനുമതി ലഭിച്ചതായി അറിയിച്ചിരുന്നു. എങ്കിലും നിയമപരമായ ചില ആവശ്യകതകൾ തങ്ങൾ നിറവേറ്റേണ്ടതുണ്ടെന്ന് അവർ കൂട്ടിച്ചേർത്തിരുന്നു.
Content Highlights: The Connected Vehicle Security Act 2026 targets companies with over 15% Chinese ownership., Mercedes-Benz faces potential market exclusion due to its 20% passive Chinese investment., The bill aims to ban Chinese-developed connected software and data systems in US vehicles., Affected automakers have until 2030 to comply or seek waivers., General Motors and Ford are shifting production back to the US to align with new regulations.
Published: 24 Jul 2026, 04:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented