
ബെംഗളൂരു: നഗരത്തിലെ അന്തരീക്ഷ മലിനീകരണത്തോത് കുറയ്ക്കാന്‍ ഒരു ചുവടുവെപ്പുകൂടിയായി ബിഎംടിസിയുടെ ഇലക്ട്രിക് ബസുകള്‍. പുതിയ 148 നോണ്‍ എസി ഇലക്ട്രിക് ബസുകള്‍ കൂടിയാണ് നിരത്തിലിറക്കിയത്. ഇതോടെ ബെംഗളൂരുവില്‍ സര്‍വീസ് നടത്തുന്ന ഇലക്ട്രിക് ബസുകളുടെ എണ്ണം 1436 ആയി.
ഈ സര്‍വീസുകളിലൂടെ പ്രതിദിനം രണ്ട് ലക്ഷത്തിലേറെ കിലോ ഗ്രാം കാര്‍ബണ്‍ഡയോക്സൈഡ് പുറന്തള്ളുന്നതാണ് തടയുന്നത്. 77000 ലിറ്റര്‍ ഡീസല്‍ ഉപയോഗം കുറയ്ക്കാനും സാധിക്കും. പുതിയ സര്‍വീസുകളുടെ ഫ്ളാഗ് ഓഫ് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി നിര്‍വഹിച്ചു.
ടാറ്റാ മോട്ടോര്‍സ് ലിമിറ്റഡ് സ്മാര്‍ട് സിറ്റി മൊബിലിറ്റി സൊല്യൂഷന്‍സ് ലിമിറ്റഡുമായുള്ള ഗ്രോസ് കോസ്റ്റ് കോണ്‍ട്രാക്ട് പ്രകാരമാണ് സര്‍വീസ് നടത്തുന്നത്. വൈദ്യുതി ചാര്‍ജ് നിരക്ക് അടക്കം കിലോ മീറ്ററിന് 41.01 രൂപയാണ് ടിഎംഎല്‍ സ്മാര്‍ട് സിറ്റി മൊബിലിറ്റി സൊല്യൂഷന്‍സിന് ലഭിക്കുക.
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ യാത്ര നടത്താനാകും. 35 യാത്രക്കാര്‍ക്ക് ഇരുന്ന് യാത്രചെയ്യാം. ഒരു വീല്‍ച്ചെയറിനുള്ള സൗകര്യവുമുണ്ട്. ഉള്‍ഭാഗത്ത് മൂന്ന് ക്യാമറകളുണ്ട്. വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്കായി പാനിക് ബട്ടണുകളുണ്ട്. 10 പാനിക് ബട്ടണാണ് ഒരു ബസിലുള്ളത്.
കെംപെഗൗഡ ബസ് സ്റ്റാന്‍ഡില്‍നിന്ന് ബിദഡി, ആനെക്കല്‍, ദോഡ്ഡബല്ലാപൂര്‍, ദാബസാപേട്ടെ എന്നിവിടങ്ങളിലേക്കും ടിന്‍ ഫാക്ടറി-ഹോസ്‌കോട്ടെ റൂട്ടിലുമാണ് പുതിയ സര്‍വീസുകള്‍ നടത്തുന്നത്. ആകെ 44 ഷെഡ്യൂളുകളായി 348 ട്രിപ്പുകള്‍ നടത്തും.
Content Highlights: Bengaluru BMTCS deploys 148 new electric buses, reducing carbon emissions and fuel consumption
Published: 12 Jul 2025, 05:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented