നീല നിറത്തിലുള്ള വാഗണ്‍ആര്‍ കെജ്‌രിവാളിന്റെ ലാളിത്യത്തിന്റെയും ജനകീയ രാഷ്ട്രിയത്തിന്റെയും പ്രതീകമായാണ് വിലയിരുത്തപ്പെട്ടിരുന്നത്.

2013-ൽ രാജ്യതലസ്ഥാനമായ ഡൽഹിയുടെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയ അരവിന്ദ് കേജരിവാളിന് ലാളിത്യത്തിന്റെ പ്രതീകമമെന്ന വിശേഷം നേടി നൽകിയതിൽ പ്രധാനപ്പെട്ട ഘടകം അദ്ദേഹം ഉപയോഗിച്ചിരുന്ന മാരുതി സുസുക്കി വാഗൺആർ ആയിരുന്നു. കെജ്‌രിവാളിന്റെ ആരാധകനും ആം ആദ്മി പാർട്ടി അനുഭാവിയുമായ യു.കെയിൽ താമസിക്കുന്ന കുന്ദൻ ശർമ്മയാണ് 2013-ൽ ഈ കാർ കെജ്‌രിവാളിനു സമ്മാനിക്കുന്നത്. പിന്നീട് റോഹ്തക്കിൽ മത്സരിച്ച നവീൻ ജയ്ഹിന്ദിന് പ്രചാരണത്തിനായി കാർ കൊടുത്തു. ഇക്കാലത്ത് കെജ്രിവാൾ ഔദ്യോഗിക വാഹനം ഉപയോഗിച്ചു തുടങ്ങുകയും ചെയ്തു. എ.എ.പിയുമായി പിണങ്ങിയ കുന്ദൻ ശർമ്മ 2015-ൽ കാർ തിരിച്ച് ആവശ്യപ്പെടുകയും ചെയ്തു.
പഴക്കം ചെന്ന ആ വാഹനമായിരുന്നു അദ്ദേഹം ആദ്യ തിരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിച്ചിരുന്നത്. വർഷങ്ങൾക്ക് മുമ്പുതന്നെ വാർത്തകളിൽ ഉൾപ്പെടെ ഇടംനേടിയ ഈ വാഗൺആർ വീണ്ടും ചർച്ചയായത് സാർഥക് ഗോസ്വാമി, അരവിന്ദ് കേജരിവാളുമായി നടത്തിയ പോഡ്കാസ്റ്റിലൂടെയാണ്.
നിങ്ങൾ ഉപയോഗിച്ചിരുന്ന ആ നീല വാഗൺ ആറിന് എന്ത് സംഭവിച്ചുവെന്ന ചോദ്യത്തിനാണ് അദ്ദേഹം തന്റെ പഴയം വാഹനം ഓർത്തെടുത്തത്. ആദ്യ തിരഞ്ഞെടുപ്പിന് ശേഷവും ഞാൻ ആ വാഹനം ഉപയോഗിച്ചിരുന്നു. എന്നാൽ, പതിയെ ആ വാഹനം ഉപയോഗ യോഗ്യമല്ലാതെ ആകുകയായിരുന്നു. 2015 മുതൽ താൻ ഔദ്യോഗിക വാഹനമാണ് ഉപയോഗിക്കുന്നതെന്നാണ് കേജ്‌രിവാൾ പറഞ്ഞത്.
2013-ലെ ഡൽഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു എഎപിയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രിയ അരങ്ങേറ്റം. അന്ന് ഈ നീല നിറത്തിലുള്ള വാഗൺആർ കേജരിവാളിന്റെ ലാളിത്യത്തിന്റെയും ജനകീയ രാഷ്ട്രിയത്തിന്റെയും പ്രതീകമായി ഒരു വിഭാഗം ആളുകൾ വിലയിരുത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ ഉൾപ്പെടെ ഈ വാഹനത്തിൽ അദ്ദേഹം സഞ്ചരിക്കുന്നതിന്റെ ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു.
2005-ൽ രജിസ്റ്റർ ചെയ്ത വാഗൺആറിന്റെ ആദ്യ തലമുറ മോഡലിൽ പെടുന്ന വാഹനമാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. 1.1 ലിറ്റർ എഫ് 10ഡി നാല് സിലണ്ടർ പെട്രോൾ എൻജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകിയിരുന്നത്. ഇത് 64 ബിഎച്ച്പി പവറും 84 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിച്ചിരുന്നത്. അഞ്ച് സ്പീഡ് മാനുവൽ, മൂന്ന് സ്പീഡ് ഓട്ടോമാറ്റിക് എന്നിയാണ് ഈ മോഡലിൽ നൽകിയിരുന്ന ട്രാൻസ്മിഷൻ സംവിധാനങ്ങൾ.
Content Highlights: Arvind Kejriwal's 2005 blue Maruti Suzuki WagonR became a symbol of his political simplicity during the 2013 Delhi elections., Kejriwal revealed in a podcast with Sarthak Goswami that the car was later used by party workers before being scrapped due to Delhi's vehicle laws., The vehicle featured a 1.1-litre F10D four-cylinder petrol engine producing 64 bhp.
Published: 12 Aug 2026, 03:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented