
ഏകദേശം ആറ് മാസങ്ങള്‍ക്ക് മുമ്പാണ്, കൃത്യമായി പറഞ്ഞാല്‍ ജൂലായ് മാസം ആറാം തീയതി. ഇന്ത്യയിലെ സെബിബ്രിറ്റി വ്യവസായിയായ ആനന്ദ് മഹീന്ദ്ര തന്റെ എക്സ് അകൗണ്ടില്‍ ഒരു വീഡിയോ പങ്കുവയ്ക്കുന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളില്‍ ഒന്ന് എന്ന കുറിപ്പോടെയായിരുന്നു ആ വീഡിയോ പ്രത്യക്ഷപ്പെട്ടത്. അദ്ദേഹത്തെ ആകര്‍ഷിച്ച ആ ഗ്രാമം കേരളത്തിലെ കടമക്കുടി ആയിരുന്നു. ഡിസംബറില്‍ അദ്ദേഹം ഈ സ്ഥലം സന്ദര്‍ശിക്കുമെന്നും ആ കുറിപ്പില്‍ പറഞ്ഞിരുന്നു.
കൃത്യം ആറുമാസത്തിനിപ്പുറം ആനന്ദ് മഹീന്ദ്ര അദ്ദേഹത്തിന് തന്നെ നല്കിയ ആ വാക്ക് പാലിച്ചിരിക്കുന്നു. തന്നെ ഏറെ ആകര്‍ഷിച്ച ഈ ഗ്രാമം സന്ദര്‍ശിച്ചിരിക്കുകയാണ് ആനന്ദ്. സ്വയം വാഹനമോടിച്ചാണ് അദ്ദേഹം കടമക്കുടിയുടെ ഭംഗി ആസ്വദിക്കാന്‍ എത്തിയത്. മഹീന്ദ്രയുടെ ലൈഫ് സ്റ്റൈല്‍ എസ്യുവി വാഹനമായ ഥാര്‍ റോക്സിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ഈ യാത്ര. ഥാര്‍ ഓടിക്കുന്നതിന്റെയും കടമക്കുടിയുടെ സൗന്ദര്യത്തിന്റെയും ദൃശ്യങ്ങള്‍ അദ്ദേഹം ഒരിക്കല്‍ കൂടി എക്സില്‍ പങ്കുവെച്ചു.
ഞാന്‍ എനിക്ക് തന്നെ നല്കിയ ഒരു വാക്ക് പാലിച്ചിരിക്കുന്നു. കഴിഞ്ഞ ആഴ്ച കൊച്ചിയില്‍ നടന്ന ഞങ്ങളുടെ ഗ്രൂപ്പിന്റെ 101-ാം വാര്‍ഷിക നേതൃത്വ സമ്മേളനത്തിന് ശേഷം, വെള്ളിയാഴ്ച ഞാന്‍ കടമക്കുടി കാണാനായി പോയി. ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിലൊന്നെന്ന വിശേഷണത്തിന് കടമക്കുടി അര്‍ഹമാണോയെന്ന് കണ്ടറിയുന്നതിനായിരുന്നു ആ യാത്രയെന്ന വാക്കുകളോടെയാണ് ആനന്ദ് മഹീന്ദ്രയുടെ എക്സിലെ കുറിപ്പ് ആരംഭിക്കുന്നത്.
ശുദ്ധവും തെളിഞ്ഞതുമായി കായല്‍ കണ്ണെത്താ ദൂരത്തോളം ശാന്തമായങ്ങനെ കിടക്കുന്നു. അവയിലൂടെ ചെറിയ വള്ളങ്ങള്‍ നീങ്ങുന്നത് കാണാം. കൊക്കുകളും നീര്കാക്കകളുമെല്ലാം ആ വെള്ളത്തില്‍ സ്വയം ശുദ്ധമാകുന്നതും കാണാം. ഇത് അങ്ങേയറ്റം മനംമയക്കുന്ന കാഴ്ചയായിരുന്നു. ചില കാഴ്ചകള്‍ നമ്മളെ ആകര്‍ഷിക്കുക മാത്രമല്ല. അത് നമ്മളെ പുതുക്കുകയും ചെയ്യും. വളരെ ശ്രദ്ധയോടും ഉത്തരവാദിത്വത്തോടുമാണ് ഇതിലെ താന്‍ വാഹനമോടിച്ചതെന്നും പറഞ്ഞാണ് ആ കുറിപ്പ് അവസാനിക്കുന്നത്.
Content Highlights: Anand Mahindra fulfills his promise, drives his Thar through the beautiful Kadamatkudy backwaters. Experience Kerala`s serene beauty!
Published: 08 Dec 2025, 09:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented