തന്റെ എസ്‌യുവി ശേഖരംകൊണ്ട് അടുത്തിടെ എല്ലാവരുടെയും ശ്രദ്ധ നേടിയ താരമാണ് ബോളിവുഡ് നടൻ ജോൺ എബ്രഹാം. ഒരു കസ്റ്റമൈസ് മഹീന്ദ്ര ഥാർ റോക്സ് സ്വന്തമാക്കിയ ശേഷമായിരുന്നു ഈയിടെ അദ്ദേഹം വാർത്തകളിൽ ഇടംനേടിയത്.
ഇപ്പോഴിതാ തന്റെ ഗാരേജിലേക്ക് മറ്റൊരു എസ്‌യുവി കൂടി ചേർത്തിരിക്കുകയാണ് ജോൺ എബ്രഹാം. വെള്ള നിറത്തിലുള്ള ഥാർ 3-ഡോർ പതിപ്പാണ് പുതിയ അതിഥി. ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. നിലവിലുള്ള ബ്ലാക്ക് ഥാർ റോക്സിനൊപ്പമാണ് പുതിയ വാഹനം താരം പ്രദർശിപ്പിച്ചത്.
ജോൺ വളരെക്കാലമായി മഹീന്ദ്ര ഥാറിന്റെ പ്രചാരണത്തിന്റെ ഭാഗമാണ്. സാധാരണ മോഡലിൽനിന്ന് വ്യത്യസ്തമായി, ജോൺ എബ്രഹാമിന്റെ മഹീന്ദ്ര ഥാർ റോക്സ് സ്റ്റെൽത്ത് ബ്ലാക്ക് നിറത്തിലാണ് വരുന്നത്. കൂടാതെ, സി-പില്ലറിൽ ‘JA’ ബാഡ്ജുകൾ ഉണ്ട്.
ഇത് താരത്തിന്റെ പേരിന്റെ ചുരുക്കെഴുത്താണ്. ഓഫ്-റോഡ് കഴിവുകളെ പ്രതിനിധീകരിക്കുന്ന പ്രത്യേകമായി രൂപകൽപന ചെയ്ത 4x4 ബാഡ്ജും ഇതിലുണ്ട്. എസ്‌യുവിയുടെ സ്റ്റാൻഡേർഡ് പതിപ്പിൽ ഈ ബാഡ്ജുകൾക്ക് ക്രോം ഫിനിഷാണുള്ളത്.
അതുപോലെ, ജോണിന്റെ ഥാർ റോക്സിന്റെ ക്യാബിൻ മോച്ച ബ്രൗൺ തീമിലാണുള്ളത്. ഇത് എക്സ്റ്റീരിയർ ഡിസൈനിന് കൂടുതൽ ഭംഗി നൽകുന്നു. പാസഞ്ചർ സൈഡ് എസി വെന്റിന് താഴെ, "Made For John Abraham" എന്നുള്ള ഒരു മെറ്റൽ പ്ലേറ്റും ഉണ്ട്. കൂടാതെ, ‘JA’ സിഗ്നേച്ചർ മഞ്ഞ നിറത്തിൽ ഹെഡ്‌റെസ്റ്റുകളിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.
Content Highlights: Bollywood star John Abraham expands his SUV fleet with a new white Mahindra Thar, complementing his existing black Thar Roxx. See his latest addition!
Published: 03 Dec 2025, 06:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented