മഞ്ഞള്‍പൊടി വെള്ളത്തിലിടുന്ന റീലുകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയ ഭരിക്കുന്നത്. ലോകത്താകമാനുള്ള ലക്ഷക്കണക്കിന് ആളുകളാണ് ഈ ട്രെന്റിന്റെ ഭാഗമായിരിക്കുന്നത്. വെള്ളം നിറച്ച ഗ്ലാസ് ഫ്ളാഷ് ലൈറ്റ് തെളിയിച്ച മൊബൈല്‍ ഫോണിന് മുകളില്‍ വെച്ച ശേഷം അതിലേക്ക് മഞ്ഞള്‍ പൊടി ഇടുന്നതും ഈ കാഴ്ച കാണുന്ന കുട്ടികളുടെയും മറ്റും റിയാക്ഷനുമാണ് വീഡിയോയായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഈ ട്രെന്റിന്റെ ചുവടുപിടിച്ചുള്ളതും എന്നാല്‍ കുറച്ച് വെറൈറ്റിയായിട്ടുള്ളതുമായ ഒരു എ.ഐ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഒരു വലിയ ചില്ലുപാത്രത്തിലേക്ക് ജെസിബി പോലെയുള്ള മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മഞ്ഞള്‍പ്പൊടി ഇടുന്നതും ഇത് കണ്ട് ആസ്വദിക്കുന്ന ഒരുകൂട്ടം ആളുകളുമാണ് ഈ വീഡിയോയിലുള്ളത്. എ.ഐ. സൃഷ്ടിയായ ഈ വീഡിയോ say_deb_1 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് പങ്കുവെച്ചിരിക്കുന്നത്.
ഇതോടെ ട്രെന്റ് അവസാനിച്ചിരിക്കുന്നുവെന്ന തലക്കെട്ടോടെയാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്. രണ്ട് ദിവസം മുമ്പുമാത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ 60 ലക്ഷത്തിലധികം ആളുകള്‍ കാണുകയും പത്ത് ലക്ഷത്തിലധികം ആളുകള്‍ ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.
Content Highlights: A new AI video satirizes the viral turmeric powder trend-using heavy machinery
Published: 27 Jun 2025, 05:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented