
ഹമ്മര്‍, ബെന്‍സ് തുടങ്ങിയ വാഹനങ്ങള്‍ അണിനിരന്നിട്ടുള്ള ഗ്യാരേജിലേക്ക് ബി.എം.ഡബ്ല്യുവിന്റെ കരുത്തന്‍ എസ്.യു.വിയായ എക്‌സ്5 എത്തിച്ചിരിക്കുകയാണ് ബോളിവുഡിന്റെ സൂപ്പര്‍ സ്റ്റാറായ സുനില്‍ ഷെട്ടി. മുംബൈയിലെ ബി.എം.ഡബ്ല്യു. ഡീലര്‍ഷിപ്പായ നവ്‌നീത് മോട്ടോഴ്‌സില്‍ നിന്നുമാണ് അദ്ദേഹം ഈ കരുത്തന്‍ എസ്.യു.വി. സ്വന്തമാക്കിയിരിക്കുന്നത്.
ജര്‍മന്‍ ആഡംബര വാഹനനിര്‍മാതാക്കളായ ബി.എം.ഡബ്ല്യു. നിരത്തുകളിലെത്തിക്കുന്ന മികച്ച ആഡംബര എസ്.യു.വിയാണ് എക്‌സ്5. 2019-ലാണ് ഈ വാഹനത്തിന്റെ പുതുതലമുറ മോഡല്‍ അവതരിപ്പിച്ചത്. നിരവധി അത്യാഡംബര ഫീച്ചറുകള്‍ക്കൊപ്പം മികച്ച കരുത്തും ശക്തമായ സുരക്ഷ സന്നാഹങ്ങളുമുള്ള വാഹനം ബിഎംഡബ്ല്യുവിന്റെ ഈ എസ്‌യുവി.
പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലെത്തുന്ന ഈ വാഹനത്തിന്റെ ഏത് പതിപ്പാണ് സുനില്‍ ഷെട്ടി സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. രണ്ട് ഡീസല്‍ എന്‍ജിന്‍ വേരിയന്റുകളിലും ഒരു പെട്രോള്‍ എന്‍ജിന്‍ വേരിയന്റിലുമെത്തുന്ന ഈ വാഹനത്തിന് 74.9 ലക്ഷം രൂപ മുതല്‍ 84.4 ലക്ഷം രൂപ വരെയാണ് മുംബൈയിലെ എക്‌സ്‌ഷോറും വില.
3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. എക്‌സ്5-ലെ ഡീസല്‍ എന്‍ജിന്‍ 265 പിഎസ് പവറും 620 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 340 പിഎസ് പവറും 450 എന്‍എം ടോര്‍ക്കുമേകും. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
Content Highlights: Bollywood Actor Sunil Shetty bought BMW X5 SUV
Published: 03 Sept 2020, 04:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented