
ആഗോളതലത്തില്‍ തന്നെ വാഹന നിര്‍മാതാക്കള്‍ പരമ്പരാഗത ഇന്ധനങ്ങളോട് വിടപറയുകയും ഇലക്ട്രിക് കരുത്തിലേക്ക് ചുവടുറപ്പിക്കുകയുമാണ്. ഈ ഒരു മാറ്റത്തിന് ലോകം സാക്ഷ്യം വഹിക്കുന്ന സാഹചര്യത്തില്‍ ഒരുപടി കൂടി കടന്ന് ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ വാഹനം പ്രഖ്യാപിച്ചിരിക്കുകയാണ് ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു.
ബി.എം.ഡബ്ല്യുവിന്റെ എസ്.യു.വി. മോഡലായ X5-ന്റെ ഫ്യുവല്‍ സെല്‍ വാഹനമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 2022-ല്‍ ഈ വാഹനം നിരത്തുകളില്‍ എത്തിക്കുമെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്. കമ്പനിയുടെ ഇ-ഡ്രൈവ് യൂണിറ്റായ ഐ.എക്‌സ്.3-യും ഐ ഹൈഡ്രജന്‍ നെക്സ്റ്റും സംയോജിപ്പിച്ചായിരിക്കും X5 ഫ്യുവല്‍ സെല്‍ മോഡല്‍ പുറത്തിറക്കുകയെന്നാണ് റിപ്പോര്‍ട്ട്.
ഫ്യുവല്‍ സെല്ലിനൊപ്പം ഇലക്ട്രിക് കണ്‍വേര്‍ട്ടറും ഈ വാഹനത്തില്‍ നല്‍കുന്നുണ്ട്. ഇത് ഇലക്ട്രിക്ക് പവര്‍ട്രെയിനിന്റെയും പീക്ക് പവര്‍ ബാറ്ററിയുടെയും വോള്‍ട്ടേജ് ക്രമീകരിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനുപുറമെ, ഫ്യുവല്‍ സെല്ലില്‍ നിന്നുള്ള ഊര്‍ജം കൊണ്ട് ഇതിലെ ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്.
ബി.എം.ഡബ്ല്യു ഐ ഹൈഡ്രജന്‍ നെക്സ്റ്റ് 125 കിലോവാട്ട് അല്ലെങ്കില്‍ 168 ബി.എച്ച്.പി. പവറാണ് ഉത്പാദിപ്പിക്കുന്നത്. കൂടുതല്‍ റേഞ്ച് ഉറപ്പാക്കുന്നതിനായി ആറ് കിലോ ഹൈഡ്രജന്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന 700 ബാര്‍ ടാങ്കും ഈ വാഹനത്തില്‍ നല്‍കുന്നുണ്ട്. നാല് മിനിറ്റിനുള്ളില്‍ ഇതില്‍ ഹൈഡ്രജന്‍ പൂര്‍ണമായും നിറക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇലക്ട്രിക് മോട്ടോറിനൊപ്പം നല്‍കിയിട്ടുള്ള പീക്ക് പവര്‍ ബാറ്ററി ഈ വാഹനത്തിന്റെ പ്രകടനത്തെ കൂടുതല്‍ കാര്യക്ഷമമാക്കും. ഇലക്ട്രിക് മോട്ടോറും പീക്ക് പവര്‍ ബാറ്ററിയും ചേര്‍ന്ന് 373 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുമെന്നാണ് സൂചന. വാഹനത്തിന്റെ ഡിമാന്റും മറ്റ് ഘടകങ്ങളും പരിശോധിച്ച് ഈ വാഹനം വിപണിയില്‍ എത്തിക്കാന്‍ ശ്രമിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിക്കുന്നത്.
Content Highlights: BMW Develops Fuel Cell Model X5 SUV
Published: 09 May 2021, 01:27 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented