ഇന്ത്യന്‍ നിരത്തുകളിലെ സെഡാന്‍ സൗന്ദര്യമെന്ന വിശേഷണം ഏറെ ഇണങ്ങുന്ന വാഹനമായിരുന്നു സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വോ ഇന്ത്യയില്‍ എത്തിച്ചിരുന്ന എസ്90. സുരക്ഷയും ആഡംബരവും ഒരുപോലെ ഉറപ്പാക്കിയിരുന്ന ഈ പ്രീമിയം സെഡാന്‍ ഇന്ത്യന്‍ നിരത്തുകളോട് വിടപറയുകയാണ്. വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നതിന്റെ ഭാഗമായി വോള്‍വോ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് എസ്90 സെഡാന്‍ മോഡലിനെ ഒഴിവാക്കിയിരിക്കുകയാണ് നിര്‍മാതാക്കള്‍.
2016-ലാണ് വോള്‍വോ എസ് 90 ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. എസ് 80-യുടെ പകരക്കാരനായിട്ടായിരുന്നു ഈ ആഡംബര സെഡാന്റെ വരവ്. വോള്‍വോയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി മോഡലാണ് എക്‌സ്‌സി 90-യുടെ പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയിരുന്ന ഈ വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ ഔഡി എ6, മെഴ്‌സിഡീസ് ഇ-ക്ലാസ്, ബിഎംഡബ്ല്യു 5സീരീസ്, ജാഗ്വാര്‍ എക്‌സ്എഫ് എന്നീ മോഡലുകളുമായായിരുന്നു മത്സരിച്ചിരുന്നത്. 53.5 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് വോള്‍വോ എസ്90 ഇന്ത്യയില്‍ എത്തിയത്.
2021-ല്‍ മുഖംമിനുക്കല്‍ നടത്തിയ മോഡലാണ് നിലവില്‍ ഇന്ത്യയില്‍ വിപണിയിലുള്ളത്. വോള്‍വോയുടെ വാഹന ശ്രേണിയില്‍ എസ്‌യുവികള്‍ മാത്രമാക്കുന്നതിന്റെ ഭാഗമായും എതിരാളികളെ അപേക്ഷിച്ച് വില്‍പ്പനയില്‍ കുറവ് നേരിട്ടതുമാണ് എസ്90 സെഡാന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ തന്നെ അസംബിള്‍ ചെയ്യുന്ന ഈ വാഹനത്തിന്റെ ഏറ്റവുമൊടുവിലെ എക്‌സ്‌ഷോറൂം വില 68.25 ലക്ഷം രൂപയായിരുന്നു.
ബി5 എന്ന ഒറ്റ വേരിയന്റില്‍ മാത്രമാണ് വോള്‍വോ എസ്90 വിപണിയില്‍ എത്തുന്നത്. 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനായിരുന്നു ഈ വാഹനത്തിന് കരുത്തേകിയിരുന്നത്. 250 എച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ആദ്യ വരവില്‍ 2.0 ലിറ്റര്‍ ഡി4 ഡീസല്‍ എന്‍ജിനിലും ഈ വാഹനം എത്തിയിരുന്നു. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സായിരുന്നു ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കിയിരുന്നത്.
Content Highlights: Volvo discontinues its S90 sedan in India
Published: 25 Jun 2025, 05:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented