രു ലാഭേച്ഛയുമില്ലാതെ ചില നേരങ്ങളില്‍ നമ്മള്‍ ചെയ്യുന്ന ചെറിയ സഹായങ്ങളുടെ പ്രതിഫലം സ്വപ്‌നത്തില്‍ പോലും സങ്കല്‍പ്പിക്കാനാവാത്ത തരത്തിലായിരിക്കും നമുക്ക് തിരിച്ച് ലഭിക്കുക. അത് ചിലപ്പോള്‍ ഏറ്റവും ആവശ്യമായ സമയത്തെ സഹായമോ അപ്രതീക്ഷിതമായ സമ്മാനങ്ങളോ ആയിരിക്കാം. ഇത്തരത്തിലുള്ള ഒരു അപ്രതീക്ഷിത സമ്മാനത്തിന്റെ കഥയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. യുഎഇയില്‍ നിന്നാണ് ഈ കഥ ആരംഭിക്കുന്നത്.

To advertise here,

യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്‌ളൈ സിയാന എന്ന കമ്പനിയുടെ ഉടമയായ അഷ്‌റഫാണ് താന്‍ സഹോദര തുല്യനായി കാണുന്ന ജോയി എന്നയാള്‍ക്ക് കോടികള്‍ വില മതിക്കുന്ന ടൊയോട്ടയുടെ ലാന്‍ഡ് ക്രൂയിസര്‍ എസ്‌യുവി സമ്മാനിച്ചത്. ഈ സമ്മാനം നല്‍കുന്നതിന് പിന്നിലുള്ള ഹൃദയ സ്പര്‍ശിയായ ഒരു സംഭവവും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. ജോയി ചേട്ടന്റെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു തന്റെ ജേഷ്ഠന്‍. പിതാവ് മരിച്ച് കുടുംബം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ജോയി ചേട്ടന്‍ പതിനായിരത്തിന്റെ രണ്ട് നോട്ടുകെട്ടുകളാണ് കാര്യങ്ങള്‍ എല്ലാം നടത്തുന്നതിനായി തന്റെ സഹോദരന്റെ കൈവശം നല്‍കിയതെന്നാണ് അദ്ദേഹം ഓര്‍ത്തെടുക്കുന്നത്. 

ജോയി ചേട്ടന്‍ അന്ന് നല്‍കിയ പതിനായിരങ്ങള്‍ക്ക് ഇന്നത്തെ ലക്ഷങ്ങളുടെ വിലയുണ്ട്. അന്ന് ഞങ്ങളെ സഹായിച്ച ജോയി ചേട്ടന് ഈ വാഹനമല്ല, ലോകത്തിലെ ഏറ്റവും വിലയേറിയ വാഹനം വാങ്ങി നല്‍കിയാലും മതിയാകില്ലെന്നാണ് അഷ്‌റഫ് പറയുന്നത്. ജോയി ചേട്ടന് അനിയന്‍ അഷ്‌റഫ് നല്‍കിയ സമ്മാനം എന്ന തലക്കെട്ടോടെയുള്ള കുറിപ്പ് ഉള്‍പ്പെടെ ഷിയാസ് അല്‍സാജ് എന്നയാളാണ് വാഹനം സമ്മാനിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. 

അഷ്‌റഫ് പുതിയ വാഹനം വാങ്ങുന്നുവെന്ന് പറഞ്ഞാണ് അദ്ദേഹം ജോയിയെ ഷോറൂമിലേക്ക് വിളിച്ചുവരുത്തിയത്. പിന്നീടാണ് വളരെ സര്‍പ്രൈസായി ലാന്‍ഡ് ക്രൂയിസറിന്റെ താക്കോല്‍ കൈമാറിയത്. ആദ്യഘട്ടത്തില്‍ അദ്ദേഹം സ്‌നേഹത്തോടെ വാഹനം നിരസിക്കുന്നത് വീഡിയോയില്‍ കാണാം. യുഎഇയിലെ അജ്മാനില്‍ വെച്ചാണ് ഈ സമ്മാനം കൈമാറിയിരിക്കുന്നത്. ജോയിയുടെ കുടുംബവും ഫ്‌ളൈ സിയാന ഗ്രൂപ്പ് ജീവനക്കാരും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി ആളുകളാണ് ഈ സന്തോഷ നിമിഷത്തില്‍ സാക്ഷ്യം വഹിക്കാന്‍ ടൊയോട്ടയുടെ ഷോറൂമില്‍ എത്തിയത്. 

ടൊയോട്ടയുടെ വാഹന നിരയിലെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയാണ് ലാന്‍ഡ് ക്രൂയിസര്‍ 300. 3.5 ലിറ്റര്‍ എന്‍ജിന്‍, 4.0 ലിറ്റര്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ ഈ വാഹനം യുഎഇയില്‍ എത്തുന്നുണ്ട്. എന്നാല്‍, 3.3 ലിറ്റര്‍ വീ6 ടര്‍ബോ ഡീസല്‍ എന്‍ജിനിലാണ് ഈ വാഹനത്തിന് ഈ വാഹനം ഇന്ത്യയില്‍ എത്തുന്നത്. 309 പിഎസ് പവറും 700 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനത്തിനൊപ്പം പത്ത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.