ന്ത്യയിലെ എംപിവി ശ്രേണിയില്‍ ഇന്നും തകര്‍ക്കാനാവാത്ത വിശ്വാസമാണ് ടൊയോട്ടയുടെ ഇന്നോവ. 2005-ല്‍ ഇന്നോവയില്‍ തുടങ്ങി ഇപ്പോള്‍ ക്രിസ്റ്റയില്‍ എത്തി നില്‍ക്കുമ്പോഴും ഈ ശ്രേണിയില്‍ ടോപ്പ് സെല്ലിങ്ങ് വാഹനവും ഇതുതന്നെയാണ്. പലപ്പോഴായി ലിമിറ്റഡ് എഡീഷന്‍ പതിപ്പുകള്‍ പുറത്തിറക്കിയിട്ടുള്ള ക്രിസ്റ്റയുടെ ലീഡര്‍ഷിപ്പ് എഡിഷന്‍ എന്ന പ്രത്യേക പതിപ്പും നിരത്തിലെത്തിയിരിക്കുകയാണ്. 

To advertise here,

ഇന്നോവ ക്രിസ്റ്റയുടെ വിഎക്‌സ് വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ലീഡര്‍ഷിപ്പ് എഡിഷന്‍ ഒരുങ്ങിയിരിക്കുന്നത്. ഡ്യുവല്‍ ടോണ്‍ ഫിനീഷിങ്ങില്‍ ഒരുങ്ങിയിട്ടുള്ള ഈ വാഹനത്തിന് 21.21 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. 50,000 രൂപ അഡ്വാന്‍സ് തുക ഇടാക്കി ഡീലര്‍ഷിപ്പുകളില്‍ ഇന്നോവ ക്രിസ്റ്റ ലീഡര്‍ഷിപ്പ് എഡിഷന്റെ ബുക്കിങ്ങ് തുറന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

സ്‌പെഷ്യല്‍ എഡീഷന്‍ പതിപ്പിന്റേതായ ഡിസൈന്‍ മാറ്റങ്ങള്‍ ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. ഡ്യുവല്‍ടോണ്‍ ബോഡിയാണ് പ്രധാന പ്രത്യേകത. ഗ്രില്ലില്‍ നല്‍കിയിട്ടുള്ള ഗാര്‍ണിഷ്, ബ്ലാക്ക് ഫിനീഷിലുള്ള അലോയി വീല്‍, റിയര്‍ സ്‌പോയിലര്‍, വശങ്ങളില്‍ നല്‍കിയിട്ടുള്ള സ്‌കേര്‍ട്ട് എന്നിവയ്‌ക്കൊപ്പം ലീഡര്‍ഷിപ്പ് എഡിഷന്‍ ബാഡ്ജിങ്ങും നല്‍കിയാണ് ഈ സ്‌പെഷ്യല്‍ എഡിഷന്‍ എത്തിയിട്ടുള്ളത്. 

വിഎക്‌സ് വേരിയന്റില്‍ ഒരുങ്ങിയതിനാല്‍ തന്നെ ഫീച്ചര്‍ സമ്പന്നമാണ് ലീഡര്‍ഷിപ്പ് എഡിഷന്‍ ഇന്റീരിയര്‍. കറുപ്പാണ് ഇന്റീരിയറിന്റെ ഭാവം. വുഡന്‍ ഫിനീഷില്‍ ലെതര്‍ ആവരണം നല്‍കിയുള്ള സ്റ്റിയറിങ്ങ് വീല്‍, വുഡ്് ഫിനീഷിങ്ങ് നല്‍കിയുള്ള ഇന്റീരിയര്‍ പാനല്‍, ഗിയര്‍നോബിലും ലെതര്‍ സാന്നിധ്യമുണ്ട്. ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇന്റീരിയറിനെ കൂടുതല്‍ റിച്ചാക്കുന്നുണ്ട്.

രണ്ട് ഡ്യുവല്‍ ടോണ്‍ ഫിനീഷിങ്ങിലാണ് ലീഡര്‍ഷിപ്പ് എഡിഷന്‍ എത്തിയിട്ടുള്ളത്. വൈല്‍ഡ്ഫയര്‍ റെഡ് വിത്ത് ബ്ലാക്ക്, പേള്‍ വൈറ്റ് വിത്ത് ബ്ലാക്ക് എന്നിവയാണ് നിറങ്ങള്‍. ക്രൂയിസ് കണ്‍ട്രോള്‍, ഏഴ് എയര്‍ബാഗ്, വെഹിക്കിള്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, എബിഎസ്-ഇബിഡി ബ്രേക്കിങ്ങ്, ബ്രേക്ക് അസിസ്റ്റ്, റിയര്‍ പാര്‍ക്കിങ്ങ് സെന്‍സര്‍ തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും ഇതിലുണ്ട്. 

ഡീസല്‍ പര്‍ട്ടിക്കുലേറ്റ് ഫില്‍ട്ടര്‍, സെലക്ടീവ് കാറ്റലിക് റിഡക്ഷന്‍ സംവിധാനങ്ങള്‍ നല്‍കിയിട്ടുള്ള 2.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ലീഡര്‍ഷിപ്പ് എഡിഷന്‍ കരുത്തേകുന്നത്. ഈ എന്‍ജിന്‍ 150 ബിഎച്ച്പി പവറും 360 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.

Content Highlights: Toyota Innova Crysta Leadership Edition Launched at Rs 21.21 Lakh