ഡിസൈനില്‍ വരുത്തിയിട്ടുള്ള മാറ്റത്തിനൊപ്പം മെക്കാനിക്കലായി കൊണ്ടുവന്നിട്ടുള്ള പുതുമയാണ് പഞ്ചിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്.

ടാറ്റ മോട്ടോഴ്‌സിന്റെ എസ്‌യുവി നിരയിലെ കുഞ്ഞൻ മോഡലായ പഞ്ചിന്റെ മുഖം മിനുക്കിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. രണ്ട് എൻജിൻ ഓപ്ഷനുകളിൽ എത്തുന്ന ഈ മൈക്രോ എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില 5.99 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്. പഞ്ചിന്റെ പുതിയ പതിപ്പിന്റെ ബുക്കിങ് ഇന്ന് മുതൽ ആരംഭിച്ചതായി ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. 2021-ൽ വിപണിയിൽ അവതരിപ്പിച്ച പഞ്ചിൽ വരുത്തുന്ന ആദ്യത്തെ മുഖം മിനുക്കലാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.
ഡിസൈനിൽ വരുത്തിയിട്ടുള്ള മാറ്റത്തിനൊപ്പം മെക്കാനിക്കലായി കൊണ്ടുവന്നിട്ടുള്ള പുതുമയാണ് പഞ്ചിനെ കൂടുതൽ ആകർഷകമാക്കുന്നത്. നെക്‌സോൺ എസ്‌യുവിയിൽ കരുത്തേകുന്ന 1.2 ലിറ്റർ ടർബോ പെട്രോൾ എൻജിനും ഈ വരവിൽ പഞ്ചിന് കരുത്തേകുന്നുണ്ട്. 120 എച്ച്പി പവറും 170 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. 11.1 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുന്ന ഈ വാഹനം മാനുവൽ ട്രാൻസ്മിഷനിൽ മാത്രമാണ് എത്തുന്നത്.
മുഖം മിനുക്കലിന് മുമ്പ് പഞ്ച് എസ്‌യുവിയിൽ കരുത്തേകിയിരുന്ന 1.2 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനും ഇതിൽ തുടരുന്നുണ്ട്. 88 എച്ച്പി പവറും 115 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. പഞ്ചിന്റെ സിഎൻജി പതിപ്പ് 73 എച്ച്പി പവറും 103 ടോർക്കുമാണ് നൽകുന്നത്. രണ്ട് മോഡലിലും അഞ്ച് സ്പീഡ് മാനുവൽ, എഎംടി എന്നീ ട്രാൻസ്മിഷൻ ഓപ്ഷനുകൾ നൽകുന്നുണ്ട്. ഈ വരവിലാണ് പഞ്ച് സിഎൻജിയിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ നൽകിയത്.
പഞ്ച് ഇവിയുടെ ചേർന്ന് നിൽക്കുന്ന ഡിസൈൻ നൽകിയാണ് റെഗുലർ പഞ്ച് മുഖംമിനുക്കിയിരിക്കുന്നത്. വെർട്ടിക്കിളായി നൽകിയിട്ടുള്ള എൽഇഡി ഹെഡ്‌ലാമ്പ്, ബോണറ്റിനോട് ചേർന്ന് നൽകിയിട്ടുള്ള നേർത്ത എൽഇഡി ടെയ്ൽലാമ്പ്, കറുപ്പ് നിറത്തിൽ ഒരുങ്ങിയിട്ടുള്ള ബമ്പറിലെ എയർ ഇൻടേക്കിന് ചുറ്റിലും നൽകിയിട്ടുള്ള സിൽവർ ഇൻസേർട്ട്, 16 ഇഞ്ച് അലോയി വീൽ, ലൈറ്റ് ബാർ ഉപയോഗിച്ച് കണക്ട് ചെയ്തിരിക്കുന്ന പുതിയ എൽഇഡി ടെയ്ൽലാമ്പ്, സിൽവർ സ്‌കിഡ് പ്ലേറ്റ് തുടങ്ങിയവയാണ് എക്സ്റ്റീരിയറിലെ ശ്രദ്ധേയമായ മാറ്റങ്ങൾ.
ഇന്റീരിയറിൽ കാര്യമായ അഴിച്ചുപണി നടത്തിയിട്ടില്ല. ടാറ്റയുടെ മറ്റ് മോഡലുകളിൽ നൽകിയിട്ടുള്ള ടൂ സ്‌പോക്ക് സ്റ്റിയറിങ് വീൽ, ഇല്യുമിനേറ്റ് ചെയ്യുന്ന ലോഗോ, ടച്ച് സ്‌ക്രീൻ ക്ലൈമറ്റ് കൺട്രോൾ പാനൽ എന്നിവയാണ് പ്രധാനമായും വരുത്തിയിട്ടുള്ള കൂട്ടിച്ചേർക്കലുകൾ. ബ്ലൂ-ഗ്രേ നിറങ്ങളിലാണ് അകത്തളം ഒരുങ്ങിയിരിക്കുന്നത്. ഫാബ്രിക് ഫിനീഷിങ്ങിലാണ് സീറ്റുകൾ ഒരുക്കിയിട്ടുള്ളത്. എക്‌സ്റ്റെന്റ് ചെയ്യാൻ സാധിക്കുന്ന തൈസ് സപ്പോർട്ട് നൽകിയിട്ടുള്ളതാണ് മുൻ സീറ്റുകളിൽ വരുത്തിയ കൂട്ടിച്ചേർക്കൽ.
10.25 ഇഞ്ച് വലിപ്പത്തിലുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പഞ്ചിൽ തുടരുന്നുണ്ട്. എന്നാൽ, ഏഴ് ഇഞ്ച് വലിപ്പത്തിലുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ പുതിയതാണ്. 360 ഡിഗ്രി ക്യാമറ, എട്ട് സ്പീക്കറുകളുള്ള മ്യൂസിക് സിസ്റ്റം, സൺറൂഫ്, വയർലെസ് ചാർജിങ്, ക്രൂയിസ് കൺട്രോൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിങ് വൈപ്പറുകൾ എന്നിവ ഫീച്ചറുകളായും സുരക്ഷയ്ക്ക് ആറ് എയർബാഗും റിയർപാർക്കിങ് സെൻസറുകളും ടയർ പ്രഷർ മോണിറ്ററും അടിസ്ഥാന ഫീച്ചറായും നൽകിയിട്ടുണ്ട്.
Content Highlights: Tata Motors unveils the facelifted Punch micro-SUV in India. Get details on its refreshed design, powerful engine options, and competitive pricing. Bookings open now!
Published: 13 Jan 2026, 12:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented