ഓസ്‌പ്രേയുടെ മെക്കാനിക്കല്‍ സവിശേഷതകള്‍ ടാറ്റ മോട്ടോഴ്‌സ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഇന്ത്യൻ വാഹന വിപണിയിൽ ഏറ്റവുമധികം വിൽപ്പനയുള്ള കോംപാക്ട് എസ്‌യുവി, ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിങ് സ്വന്തമാക്കിയ ആദ്യത്തെ ഇന്ത്യൻ എസ്‌യുവി... ഇങ്ങനെ എണ്ണമിട്ട് നിരത്താൻ മാത്രം വിശേഷങ്ങൾ ഏറെയുള്ള വാഹനമാണ് ടാറ്റയുടെ നെക്‌സോൺ. ഇന്ത്യയിൽ ഈ വാഹനത്തിന് ലഭിച്ചിട്ടുള്ള സ്വീകാര്യത മുതലെടുത്ത് രാജ്യാതിർത്തികൾ കടന്ന് കുതിക്കുകയാണ് ടാറ്റയുടെ ഈ കരുത്തൻ എസ്‌യുവി.
ദക്ഷിണാഫ്രിക്കയിലെ നിരത്തുകളിലേക്കാണ് നെക്‌സോൺ എസ്‌യുവിയെ എത്തിക്കാൻ ടാറ്റ മോട്ടോഴ്‌സ് ഒരുങ്ങുന്നത്. ഇന്ത്യയിൽ നെക്‌സോൺ ആയിരുന്ന ഈ എസ്‌യുവി ദക്ഷിണാഫ്രിക്കയിലെത്തുമ്പോൾ ഓസ്പ്രേ എന്ന് പുനർനാമകരണം ചെയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ കാണപ്പെടുന്ന ഒരു ഇരപിടിയൻ പക്ഷിയുടെ പേരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നെക്‌സോണിന് ഈ പേര് നൽകിയിരിക്കുന്നതെന്നാണ് വിവരം.
ദക്ഷിണാഫ്രിക്കയിലെത്തിയ നെക്‌സോണിന്റെ കൂടുതൽ വിവരങ്ങൾ നിർമാതാക്കൾ പങ്കുവെച്ചിട്ടില്ല. ജൂലായ് മാസത്തിനും സെപ്റ്റംബർ മാസത്തിനും ഇടയിൽ ഈ വാഹനം ദക്ഷിണാഫ്രിക്കൻ വിപണികളിൽ വിൽപ്പന ആരംഭിക്കുമെന്ന് മാത്രമാണ് ടാറ്റ അറിയിച്ചിരിക്കുന്നത്. ടിയാഗോ, പഞ്ച്, കർവ്, ഹാരിയർ എന്നീ മോഡലുകളുടെ പെട്രോൾ പതിപ്പിന് പിന്നാലെയാണ് നെക്‌സോണും ദക്ഷിണാഫ്രിക്കയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നത്.
ഇന്ത്യയിൽ വിൽക്കുന്ന നെക്‌സോണിന് സമാനമായിരിക്കും ഓസ്‌പ്രേയുമെന്നാണ് കണക്കാക്കുന്നത്. ഡിസൈനിൽ അഴിച്ചുപണികൾ വരുത്താൻ ഇടയില്ല. എൻക്യാപ് ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിങ് നേടിയ മോഡൽ തന്നെയാണ് കടൽകടക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ഉപയോക്താക്കൾ വാഹനത്തിന്റെ സ്‌റ്റൈലിങ്ങിലും സാങ്കേതികവിദ്യക്കും സുരക്ഷയ്ക്കും ഉയർന്ന പ്രാധാന്യം നൽകുന്നു. ഈ ആവശ്യങ്ങൾ നിറവേറ്റുന്ന വാഹനമാണ് നെക്‌സോൺ എന്നാണ് ടാറ്റയുടെ ദക്ഷിണാഫ്രിക്കയിലെ മേധാവി പറയുന്നത്.
ഓസ്‌പ്രേയുടെ മെക്കാനിക്കൽ സവിശേഷതകൾ ടാറ്റ മോട്ടോഴ്‌സ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, 120 പി.എസ്. പവർ നൽകുന്ന 1.2 ലിറ്റർ ടർബോ പെട്രോൾ എൻജിൻ, 115 പി.എസ്. പവർ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ഡീസൽ എൻജിൻ എന്നിവയാണ് ഇന്ത്യയിലെത്തുന്ന നെക്‌സോണിന് കരുത്ത് പകരുന്നത്. ഏഴ് സ്പീഡ് ഡ്യുവൽ ക്ലെച്ച് ട്രാൻസ്മിഷൻ, 6സ്പീഡ് മാനുവൽ, 6സ്പീഡ് എ.എം.ടി, 5സ്പീഡ് മാനുവൽ എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ.
Content Highlights: Tata Nexon to be rebranded as 'Osprey' for the South African market., Launch scheduled between July and September 2026., Retains the 5-star safety rating and design from the Indian model., Expands Tata's global footprint alongside Tiago, Punch, Curvv, and Harrier., Targeting South African buyers prioritizing safety and advanced technology.
Published: 21 Jul 2026, 10:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented